അപ്പീലില്ലാത്ത ഒരേ ഒരു ഇനമായ അപ്പീലും മാര്‍ഗ്ഗംകളി കണ്ട് ഓടിയ തമിഴ് സംഘവും

സബ്‌ ജില്ല മുതല്‍ സംസ്ഥാനതലം വരെയുണ്ടാകുന്ന അപ്പീലുകളുടെ കണക്ക്‌ ഞെട്ടിപ്പിക്കുന്നതാണ്‌. കലോത്സവം കുറ്റമറ്റതായി മുന്നോട്ട്‌ പോകണമെങ്കില്‍ അപ്പീല്‍ അനിവാര്യമാണ്‌. വിധി നിര്‍ണ്ണയത്തിലെ അപാകതയുണ്ടാകുമ്പോള്‍ മത്സരാര്‍ഥിയ്‌ക്ക്‌ നീതി ലഭിക്കാന്‍ മറ്റൊരു സംവിധാനം നിലവിലില്ല. പക്ഷേ ഈയടുത്തകാലങ്ങളിലായി കലോത്സവങ്ങളില്‍ അപ്പീല്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന സ്ഥിതി വിശേഷമാണുള്ളത്‌.

അപ്പീലില്ലാത്ത ഒരേ ഒരു ഇനമായ അപ്പീലും മാര്‍ഗ്ഗംകളി കണ്ട് ഓടിയ തമിഴ് സംഘവും

കലോത്സവത്തിന് അപ്പീൽ പോകുന്നതിന് കർശന നിയന്ത്രണമുണ്ടെങ്കിലും അപ്പീൽ പ്രളയം അവസാനിക്കുന്നില്ല. നൃത്തയിനങ്ങളിലാണ് ഏറ്റവും കൂടുതലാളുകൾ അപ്പീൽ കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്. സബ്‌ ജില്ല മുതല്‍ സംസ്ഥാനതലം വരെയുണ്ടാകുന്ന അപ്പീലുകളുടെ കണക്ക്‌ ഞെട്ടിപ്പിക്കുന്നതാണ്‌. കലോത്സവം കുറ്റമറ്റതായി മുന്നോട്ട്‌ പോകണമെങ്കില്‍ അപ്പീല്‍ അനിവാര്യമാണ്‌. വിധി നിര്‍ണ്ണയത്തിലെ അപാകതയുണ്ടാകുമ്പോള്‍ മത്സരാര്‍ഥിയ്‌ക്ക്‌ നീതി ലഭിക്കാന്‍ മറ്റൊരു സംവിധാനം നിലവിലില്ല. പക്ഷേ ഈയടുത്തകാലങ്ങളിലായി കലോത്സവങ്ങളില്‍ അപ്പീല്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന സ്ഥിതി വിശേഷമാണുള്ളത്‌. വിധി നിര്‍ണ്ണയത്തിലുണ്ടാകുന്ന പാക പിഴകൾ, പക്ഷപാത സമീപനം, പലതരത്തിലുള്ള ആക്ഷേപങ്ങള്‍ എന്നിങ്ങനെ വിധിയിലുണ്ടാകുന്ന പരാതികളെത്തുടർന്നാണ് മത്സരാർത്ഥികൾ അപ്പീൽ കമ്മിറ്റിയെ സമീപിക്കുന്നത്. അത്തരത്തിൽ കണ്ണൂര്‍ ജില്ലാ കലോത്സവത്തില്‍ ഏറ്റവും അവസാനത്തേക്കു പിന്തള്ളപ്പെട്ട മത്സരാര്‍ഥികള്‍പോലും സംസ്ഥാനത്ത്‌ ഒന്നാമതെത്തിയ സംഭവമുണ്ടായിരുന്നു. വിധി നിര്‍ണ്ണയത്തിലെ അപാകതയിലേക്കാണിത്‌ വിരല്‍ ചൂണ്ടുന്നത്‌.


വിധി നിര്‍ണ്ണയത്തിലെ അപാകതകള്‍

കേരളത്തില്‍ നടക്കുന്ന കലാമാമാങ്കത്തെപ്പറ്റി പഠിക്കാന്‍ 2005ല്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തമിഴ്‌നാട്ടിലും കലോത്സവം നടത്തുന്നതിനുള്ള സാധ്യത പഠിക്കാന്‍ സംഘം അങ്ങനെ കേരളത്തിലേക്ക്‌ തിരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരായിരുന്നു അന്ന്‌ കലോത്സവനഗരി. തമിഴ്‌നാട്‌ സംഘം ചെന്നെത്തിയത്‌. സംഘര്‍ഷത്തിന്‌ നടുവിലേക്കായിരുന്നു. മാര്‍ഗംകളി വിധികര്‍ത്താക്കളെ മത്സരാര്‍ഥികളുടെ രക്ഷിതാക്കള്‍ ഓടിച്ചിട്ടടിക്കുകയാണ്‌. കൂടുതല്‍ പഠനമൊന്നും നടത്താതെ സംഘം തമിഴ്‌ നാട്ടിലേക്ക്‌ മടങ്ങി. കലോത്സവം നടത്തുമ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്‌. അങ്ങനെ പദ്ധതി തമിഴ്‌നാട്‌ സര്‍ക്കാര്‍ വേണ്ടെന്ന്‌ വച്ചു.സ്കൂൾ തലം മുതൽ വിധി നിർണ്ണയത്തിലുണ്ടാകുന്ന അപാകത മത്സരാർത്ഥികളെ പിന്നോട്ടടിക്കുന്നുണ്ട്. പാഠ്യേതര വിഷയങ്ങളിൽ നൈപുണ്യമില്ലാത്ത അധ്യാപകർ തിരഞ്ഞെടുത്തയക്കുന്നതു മുതൽ വിധി നിർണ്ണയത്തിലെ അപാകത ആരംഭിക്കുകയാണ്. അത്തരത്തിൽ സബ് ജില്ല, ജില്ലാതലത്തിലെത്തുമ്പോഴേക്കും വിധി നിർണ്ണയവുമായി ബന്ധപ്പെട്ടുള്ള പരാതികൾ വളരുന്ന അവസ്ഥയിലേക്കെത്തും. കുറ്റമറ്റ വിധി നിർണ്ണയമാണ് അപ്പീലിന് പരിഹാരം.

അവര്‍ക്ക്‌ കല മത്സരമാണ്‌

പലപ്പോഴും കലയെ സമീപിക്കുന്ന കുട്ടികളെ മതാപിതാക്കളും അധ്യാപകരും ഇതൊരു മത്സരയിനമാണെന്ന രീതിയിലാണ് പരിചയപ്പെടുത്തുന്നതും അഭ്യസിപ്പിക്കുന്നതും.  മത്സബുദ്ധി ആവശ്യമാണെങ്കിലും അത്‌ പരിധി കടക്കുമ്പോഴാണ്‌ അനാരോഗ്യ പ്രവണതകള്‍ ഉടലെടുക്കുന്നത്‌. രക്ഷിതാക്കളും സ്‌കൂളുകളും ജില്ലകളും അധ്യാപകരും പരസ്‌പരം മത്സരിക്കുന്നൊരു മേളയായി കലോത്സവം മാറിയത്‌ 90കളിലാണ്‌. മാധ്യമങ്ങളുടെ ഇടപടെലോടെയാണ്‌ കലോത്സവത്തിന്‌ ഇപ്പോള്‍ കാണുന്ന ജനകീയതയുണ്ടായത്‌. രക്ഷിതാക്കളും സ്‌കൂളധികൃതരും പ്രദേശവാസികളും മാത്രമുണ്ടായിരുന്ന യുവജനോത്സവം കലോത്സവമായപ്പോള്‍ വിദേശികള്‍പോലും സന്ദര്‍ശകരായി. മത്സരം എന്ന രീതിയിലേക്ക്‌ കലയെ സമീപിക്കുന്ന പരിശീലനങ്ങളും നിര്‍ദേശങ്ങളുമാണ്‌ ഓരോ മത്സരാര്‍ഥിയ്‌ക്കും തുടക്കംമുതല്‍തന്നെ കിട്ടിക്കൊണ്ടിരിക്കുന്നത്‌. എങ്ങനെ അപ്പീല്‍ നല്‍കാമെന്നത്‌ ഓരോ മത്സരാര്‍ഥിയ്‌ക്കും അറിയാം. കലാതിലക-കലാപ്രതിഭ പട്ടത്തിനായുള്ള തീപാറിയ പോരാട്ടം ഇപ്പോള്‍ ഇല്ലെങ്കിലും ഗ്രേഡിംഗ്‌ സംവിധാനവും മത്സരത്തിന്റെ മാറ്റ്‌ കുറച്ചില്ലെന്ന്‌തന്നെ പറയാം.

അപ്പീലുകള്‍ വരുന്ന വഴി

മത്സരങ്ങള്‍ അവസാനിക്കുന്നത്‌ വരെ അപ്പീലുകളും ഒഴുകിക്കൊണ്ടിരിക്കും. വിദ്യാഭ്യാസ വകുപ്പ്‌, ജില്ല സെഷന്‍ കോടതികള്‍, ഹൈക്കോടതി, ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി, ബാലാവകാശ കമ്മീഷന്‍ എന്നിവയെയാണ് മത്സരാർത്ഥികൾ ഇപ്പീലിനായി സമീപിക്കുന്നത്.

ഓരോ മത്സരത്തിലും അപ്പീലുകളിലൂടെ ഗ്രേഡ്‌ കരസ്ഥമാക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്‌.  2000 അപ്പീലുകള്‍വരെ സംസ്ഥാന കലോത്സവത്തില്‍ ഉണ്ടാകാറുണ്ട്‌. സബ്‌ ജില്ല-ജില്ലാ കലോത്സവങ്ങളിലും ഇത്‌ കുറവല്ല. കഴിഞ്ഞതവണ തിരുവനന്തപുരത്ത്‌ നടന്ന കലോത്സവത്തരില്‍ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ വിദ്യാഭ്യാസവവകുപ്പിന്‌ കഴിഞ്ഞിരുന്നു. ഡിഡിഇമാരുടെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായായിരുന്നു അന്ന്‌ അപ്പീലുകള്‍ കുറഞ്ഞത്‌. എന്നാല്‍ കോടതികളില്‍ നിന്ന്‌ അനുകൂലവിധിയുമായാണ്‌ പല മത്സരാര്‍ഥികളും എത്തിയത്‌. ബാലാവകാശ കമ്മീഷന്‍. ചൈല്‍ഡ്‌ വെല്‍ഫെയര്‍ സമിതി വഴിയൊക്കെ മത്സരാര്‍ഥികള്‍ അപ്പീലുകളുമായെത്തുന്നത്‌ വിദ്യാഭ്യാസ വകുപ്പിനുണ്ടാക്കുന്ന തലവേദന കുറച്ചൊന്നുമല്ല. കണ്ണൂരില്‍ തുടരുന്ന 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ത്തന്നെ കലാപരിപാടികള്‍ ഏറെ വൈകാന്‍ കാരണമായത്‌ അപ്പീലിന്റെ അധിക്യംകൊണ്ടുമാത്രമാണ്. വൈകിട്ട്‌ ആറിന്‌ മേക്കപ്പിട്ട മത്സരാര്‍ഥി വേദിയിലെത്തുന്നത്‌ പുലര്‍ച്ചെ 2.40ന്‌. ലോവര്‍-ഹൈയര്‍ വിഭാഗത്തില്‍ ഇന്ന്‌ രാവിലെ ലഭിച്ച വിവരമനുസരിച്ച്‌ 940 അപ്പീലുകളാണ്‌ ഉണ്ടായത്‌. ഇതില്‍ പകുതിയിലധികവും ഹയര്‍സെക്കണ്ടറി തലത്തിലാണ്‌. മോഹിനിയാട്ട വിഭാഗത്തില്‍ മാത്രം 35 മത്സരാര്‍ഥികള്‍ മാറ്റുരച്ചപ്പോള്‍ അപ്പീലുകളുണ്ടായത്‌ 21 എണ്ണം. രണ്ടാം ദിനം പകുതിയായപ്പോഴേക്കും 1390 അപ്പീലുകളാണുണ്ടായിരിക്കുന്നത്.മാന്വല്‍ പരിഷ്‌കരണത്തിന്‌ ശേഷം

2004ലെ മാന്വല്‍ പരിഷ്‌കരണത്തിന്‌ ശേഷം കലോത്സവത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നു. 2005ല്‍ ഗ്രേഡിംഗ്‌ വന്നതോടെ പല അനാരോഗ്യപ്രവണതകളും ഒരു പരിധിവരെ അപ്രത്യക്ഷമായി. അതേസമയം വിധിനിര്‍ണ്ണയത്തില്‍ ഇപ്പോഴും സുതാര്യതയില്ലെന്ന്‌ തന്നെയാണ്‌ വ്യക്തമാകുന്നത്‌. മത്സരാര്‍ഥികകളുടെ മാര്‍ക്ക്‌ നല്‍കുന്നതിലെ അശാസ്‌ത്രീയതയാണ്‌ ഇപ്പോഴും കലോത്സവത്തിലെ പ്രധാന കല്ലുകടി. മത്സരാര്‍ഥികള്‍ക്ക്‌ ലഭിക്കുന്ന മാര്‍ക്ക്‌ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന രീതിയില്‍ മാന്വല്‍ പരിഷ്‌കണം അനിവാര്യമാണ്‌. കോഴിക്കോട്‌ ജില്ലാ കലോത്സവത്തില്‍ കുച്ചുപ്പുടിയിനത്തില്‍ മത്സരാര്‍ഥിയ്‌ക്ക്‌ രണ്ട്‌ വിധികര്‍ത്താക്കള്‍ 80 മാര്‍ക്ക്‌ വീതം നല്‍കിയപ്പോള്‍ ഒരാള്‍ 50 മാര്‍ക്കാണ്‌ നല്‍കിയത്‌. കലയുമായി യാതൊരു ബന്ധവുമില്ലാത്ത ലോകായുക്തയും ഓംബുഡ്‌സ്‌മാനുമൊക്കെ അപ്പീല്‍ സ്വീകരിക്കുന്നതിന്റെ അസംബന്ധം ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കേണ്ട കാര്യമാണ്‌. വിദ്‌ഗധരുടെ അഭാവത്തില്‍ ആര്‍ക്കും അപ്പീല്‍ നല്‍കാമെന്നുള്ള അബദ്ധജടിലായ
പരിഷ്‌കാരങ്ങള്‍ പൊളിച്ചെഴുതപ്പെടുകതന്നെ വേണം.


ഡീമോണിറ്റൈസേഷന്‍ കാലത്തും അപ്പീലിന്‌ കുറവൊന്നുമില്ല. ആവശ്യത്തിന്‌ നോട്ടില്ലാതെ ജനം ആകെ വലഞ്ഞിരിക്കുമ്പോഴും അപ്പീലിന്‌ പണമടയ്‌ക്കുന്നതില്‍ കഴിഞ്ഞദിവസം മുതല്‍ കുറവൊന്നുമില്ല. കഴിഞ്ഞവര്‍ഷം മുതല്‍ അപ്പീല്‍ നല്‍കാന്‍ ലോകായുക്തയ്‌ക്ക്‌ അടയ്‌ക്കേണ്ട തുക 10,000മായി ഉയര്‍ത്തിയിരുന്നു. മുമ്പ്‌ 5000 രൂപയായിരുന്നു. പണമടയ്‌ക്കാന്‍ നീണ്ടനിരതന്നെയുണ്ട്‌.