സംസ്ഥാന സ്‌കൂൾ കലോത്സവം: ആശ്വാസമായി കേരള ഗ്രാമീൺ ബാങ്ക് വക 'സഞ്ചരിക്കുന്ന എടിഎം'

കേരളം ഗ്രാമീൺ ബാങ്കാണ് മൊബൈൽ എടിഎം സേവനം നൽകുന്നത്. പ്രതിദിനം ശരാശരി 10 ലക്ഷം രൂപ പിൻവലിക്കപ്പെടുന്നുണ്ടെന്ന് ബാങ്ക് അധികൃതർ നാരദാ ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കലോത്സവം: ആശ്വാസമായി കേരള ഗ്രാമീൺ ബാങ്ക് വക

കലോത്സവവേദിയിലെത്തുന്നവർക്ക് ശരിക്കും ആശ്വാസമാകുന്നത് പ്രധാനമത്സരവേദിയായ 'നിള'ക്കരികിൽ പ്രവർത്തിക്കുന്ന മൊബൈൽ എടിഎം ആണ്. 'നോട്ടു പിൻവലിക്കൽ' നിയന്ത്രണങ്ങൾ മൂലം കലോത്സവത്തിനെത്തുന്നവർ ബുദ്ധിമുട്ടാകാതിരിക്കാൻ ജില്ലാ ഭരണകൂടമാണ് മൊബൈൽ എടിഎം സേവനം ഏർപ്പെടുത്തിയത്.

കേരളം ഗ്രാമീൺ ബാങ്കാണ് മൊബൈൽ എടിഎം സേവനം നൽകുന്നത്. പ്രതിദിനം ശരാശരി 10 ലക്ഷം രൂപ പിൻവലിക്കപ്പെടുന്നുണ്ടെന്ന് ബാങ്ക് അധികൃതർ നാരദാ ന്യൂസിനോട് പറഞ്ഞു.

കലോത്സവത്തിനെത്തുന്നവരുടെ സൗകര്യാർത്ഥം 100, 500 രൂപാ നോട്ടുകളും ആവശ്യാർഥം എടിഎമ്മിൽ ലഭ്യമാക്കിയിട്ടുണ്ട്. 'കാഷ്‌ലെസ്സ് എക്കണോമിയൊക്കെ' കടലാസ്സിൽ മാത്രമല്ലേ, ഇവിടെ കഞ്ഞി കുടിക്കാൻ കാശ് തന്നെ വേണ്ടേ എന്നാണ് മൊബൈൽ എടിഎമ്മിന്‌ മുന്നിലെ ക്യൂവിൽ നിന്ന് ലഭിച്ച പ്രതികരണം.