കലോത്സവത്തിലും ഡിജിറ്റല്‍ പരിഷ്‌കാരം; അപ്പീല്‍ ഫീസും സമ്മാനത്തുകയും കാഷ്‌ലെസ്സായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കാഷ്‌ലെസ്സ്‌ പരിഷ്‌കാരം. മുമ്പ്‌ അപ്പീല്‍ നല്‍കണമെങ്കില്‍ ചെക്കോ ഡ്രാഫ്‌റ്റോ ഇന്റര്‍നെറ്റ്‌ മണി ട്രാന്‍സ്‌ഫറോ കഴിയില്ലായിരുന്നു. എന്നാലിത്തവണ എല്ലാം കാഷ്‌ലെസ്സാണ്‌. ജേതാക്കളാവുന്ന മത്സരാര്‍ഥികള്‍ക്ക്‌ സമ്മാനത്തുക കാഷ്‌ലെസ്സായി ലഭിക്കും.

കലോത്സവത്തിലും ഡിജിറ്റല്‍ പരിഷ്‌കാരം; അപ്പീല്‍ ഫീസും സമ്മാനത്തുകയും കാഷ്‌ലെസ്സായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കാഷ്‌ലെസ്സ്‌ പരിഷ്‌കാരം. മുമ്പ്‌ അപ്പീല്‍ നല്‍കണമെങ്കില്‍ ചെക്കോ ഡ്രാഫ്‌റ്റോ ഇന്റര്‍നെറ്റ്‌ മണി ട്രാന്‍സ്‌ഫറോ കഴിയില്ലായിരുന്നു. എന്നാലിത്തവണ എല്ലാം കാഷ്‌ലെസ്സാണ്‌. ജേതാക്കളാവുന്ന മത്സരാര്‍ഥികള്‍ക്ക്‌ സമ്മാനത്തുക കാഷ്‌ലെസ്സായി ലഭിക്കും. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ കൃത്യമായിത്തന്നെ യഥാസമയം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. എ ഗ്രേഡിന്‌ ഒന്നാം സമ്മാനം 2000 രൂപയും രണ്ടാം സമ്മാനം 1600 രൂപയും മൂന്നാം 1400 രൂപയുമാണ്‌ നിലവില്‍ നല്‍കുന്നത്‌. അതെല്ലാംതന്നെ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുകയാണ്‌ ഉണ്ടാകുന്നത്‌.


നോട്ട്‌ നിരോധനം കലോത്സവത്തിലും എങ്ങനെ ബാധിച്ചെന്നതിന്റെ തെളിവാണ്‌ ഈ പരിഷ്‌കാരം. എന്നാല്‍ അപ്പീലില്‍ കാഷ്‌ലെസ്സ്‌ ഇടപാട്‌ ഫലപ്രദമല്ലെന്ന്‌ രക്ഷിതാക്കള്‍ ആരോപിക്കുന്നു. നോട്ട്‌ വേണമെന്ന്‌ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായും ആക്ഷേപമുണ്ട്‌. എന്നാല്‍ അപ്പീലിലും കാഷ്‌ലെസ്സായി സ്വീകരിക്കുന്നതായി ഡിപിഐ പേഴ്‌സണല്‍ സെക്രട്ടറി ദിനേഷ്‌ നാരദ ന്യൂസിനോട്‌ പറഞ്ഞു.

ഓരോ ജില്ലയിലും മത്സരാര്‍ഥികള്‍ക്ക്‌ ലഭിക്കുന്ന സമ്മാനത്തുക അതത്‌ മാനേജര്‍മാരുടെ അക്കൗണ്ടിലേക്കാണ്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുക. അതേസമയം അപ്പീല്‍ നല്‍കാനായി മണിക്കൂറുകളോളം വരി നിന്ന്‌ പണമടയ്‌ക്കേണ്ട ഗതികേടുമുണ്ട്‌. 1800 മത്സരാര്‍ഥികളാണ്‌ ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നത്‌. എ ഗ്രേഡില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കാണ്‌ സമ്മാനങ്ങള്‍ നല്‍കുന്നത്‌.