പ്രേംനസീറായി വേദിയില്‍; കണ്ടല്ല, കേട്ടാണ് ഷിഫ്ന അനുകരിക്കുന്നത്

ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് ഷിഫ്ന മറിയം കഴിക്കുന്നത്. പക്ഷേ മിമിക്രി വേദിയില്‍ എത്തിയാല്‍ ഷിഫ്ന എല്ലാ അവശതകളും മറക്കും. അകക്കണ്ണ് കൊണ്ട് അവള്‍ എല്ലാം കാണും.

പ്രേംനസീറായി വേദിയില്‍;  കണ്ടല്ല, കേട്ടാണ് ഷിഫ്ന അനുകരിക്കുന്നത്

ഷിഫ്‌നയുടെ ലോകം ശബ്ദമാണ്. അവിടെ നിറങ്ങളോ വെളിച്ചമോ ഇല്ല. ഗുരുതരമായ പല രോഗങ്ങളും ബാധിച്ചു ക്ഷീണിതമാണ് ആ ശരീരം. ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് അവള്‍ കഴിക്കുന്നത്. പക്ഷേ മിമിക്രി വേദിയിലെത്തിയാൽ ഷിഫ്ന മറിയം എല്ലാ അവശതകളും മറക്കും. അകക്കണ്ണുകൊണ്ടവൾ എല്ലാം കാണും.

ട്രെയിന്‍ പായുന്നതും പക്ഷികള്‍ ചിലയ്ക്കുന്നതും സിനിമാതാരങ്ങളുടെ ശരീരഭാഷയുമെല്ലാം കൃത്യമായി അടയാളപ്പെടുത്തും. ഷിഫ്നയ്ക്കു പ്രേംനസീറിനെ അനുകരിക്കാനാണ് ഏറ്റവും ഇഷ്ടം. ശരീര ഭാഷ പോലും അതേ പോലെ സ്റ്റേജില്‍ പകര്‍ത്തും. പ്രേംനസീര്‍ ഒരു നടന്‍ മാത്രമല്ല ഷിഫ്‌നയ്ക്ക്. 'ഇവള്‍ പ്രേംനസീറിന്റെ കൊച്ചുമോളാണ്. എന്റെ വല്ല്യുപ്പയുടെ സഹോദരിയുടെ മകനാണ് പ്രേംനസീര്‍'. ഉമ്മ ഷാഹിന അഭിമാനത്തോടെ പറയുന്നു.


ഫ്‌ളവേഴസ് ചാനലിലെ കോമഡി ഉത്സവത്തില്‍  പങ്കെടുത്തിരുന്നു. കണ്ണിനു കാഴ്ചയില്ലെങ്കിലും അസാമാന്യ ബുദ്ധി ശക്തിയുണ്ട് എന്റെ മകള്‍ക്ക്- ചെറുപ്പത്തിലേ ബാപ്പ ഉപേക്ഷിച്ചു പോയ ഷിഫ്‌നയ്ക്ക് ഉമ്മയായിരുന്നു എല്ലാം. നിഴല്‍പ്പോലെ ഉമ്മ ഷാഹിന എപ്പോഴും ഷിഫ്‌നയുടെ കൂടെയുണ്ട്.

ചെറുപ്പം മുതലേ ഷിഫ്ന നന്നായി മിമിക്രി അവതരിപ്പിക്കുമായിരുന്നു. കോഴിക്കോട് സ്വദേശിയായ പ്രദീപ് ലാല്‍ സാറിനെ കണ്ടു മുട്ടിയതാണ് അനുഗ്രഹമായതെന്ന് ഷാഹിന പറയുന്നു. 15 വര്‍ഷമായി താന്‍ കുട്ടികളെ കലോത്സവത്തിനായി പഠിപ്പിക്കുന്നു. സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പല പ്രതിഭകളും പ്രദീപ് ലാലിന്റെ സംഭാവനയാണ്.

[caption id="attachment_74573" align="alignnone" width="1600"]
ഷിഫ്‌ന ഗുരുനാഥന്‍ പ്രദീപ് ലാലിനൊപ്പം കലോത്സവ വേദിയില്‍[/caption]

ഷിഫ്‌നയ്ക്ക് മിമിക്രിയിൽ ഗുരുക്കൻന്മാരില്ല. ഞാന്‍ ആ കഴിവുകളെ പരിപോഷിപ്പിച്ചുവെന്നേയുള്ളു ഷിഫ്നയുടെ ഗുരു പ്രദീപ് ലാല്‍ പറയുന്നു.

കാഴ്ചയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിയോടുള്ള സഹതാപം മാത്രമായിരുന്നു എനിക്ക് ഷിഫ്നയോടുണ്ടായിരുന്നത്. പിന്നീട് ഷിഫ്നയുടെ കഴിവുകൾ തിരിച്ചറിഞ്ഞപ്പോൾ അത് അത്ഭുതമായിമാറി. അസുഖം മൂലം പലപ്പോഴും അവശയായതിനാല്‍ ഫോണിലൂടെയാണ് പാഠങ്ങള്‍ പറഞ്ഞു കൊടുത്തത്. കാഴ്ചയില്ലാത്ത കുട്ടിയാണെങ്കിലും വല്ലാത്ത ബുദ്ധി ശക്തിയുണ്ട് ഈ കുട്ടിയ്ക്ക്. വീട്ടിലെ മുറിയില്‍ എത്ര പേര്‍ ഉണ്ടോയെന്ന് കൃത്യമായി ഇവള്‍ക്കു പറയാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ സെക്കന്‍ഡ് എ ഗ്രേഡ് ആയിരുന്നു. അപ്പീല്‍ കൊടുത്താണ് ഇവിടെ വന്നത്. പ്രദീപ് ലാല്‍ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ കേള്‍ക്കുന്ന അനൗണ്‍സ്മെന്റാണ് പ്രധാന ഇനം. Atonic bladder Fallas Syndrome എന്ന ഗുരുതരമായ അസുഖമാണ് എന്റെ മകള്‍ക്ക്. ഇടയ്ക്കിടെ മൂത്രം അറിയാതെ പോകും. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ തുടര്‍ച്ചയായി മൂത്രം പോകും. കുറെ നാളത്തെ ആയൂര്‍വേദ ചികിത്സയ്ക്കു ശേഷമാണ് ഇപ്പോള്‍ കുറച്ചു ശമനമുണ്ട്.

ഞാന്‍ ജോലിയ്ക്കു പോകുമ്പോള്‍ എന്റെ ഉമ്മയാണ് ഷിഫ്നയെ നോക്കുന്നത്. എന്റെ കുഞ്ഞ് നന്നായി കവിത എഴുതും. ഒരു കവിത എങ്കിലും പ്രസിദ്ധീകരിച്ചു കാണണമെന്ന് ആഗ്രഹമുണ്ട് ഷാഹിന പറയുന്നു.

ചിത്രങ്ങള്‍: ജിബിന്‍ പി.സി