സംസ്ഥാന സ്‌കൂൾ കലോത്സവം: മത്സരാർത്ഥികൾക്ക് നഗരത്തിലെ ആശുപത്രികളിൽ സൗജന്യ ചികിത്സ; പ്രധാന വേദിക്കരികെ താൽക്കാലിക ആശുപത്രി

കലോത്സവത്തിനെത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കാനാണ് ആരോഗ്യവകുപ്പും തയ്യാറെടുക്കുന്നത്. പ്രധാന വേദിക്കരികെ താൽക്കാലിക ആശുപത്രിയൊരുക്കും. പ്രാഥമിക ശുശ്രൂഷാ സംവിധാനങ്ങൾ, ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം, നിരീക്ഷണ വാർഡ് എന്നിവ താൽക്കാലിക ആശുപത്രിയിൽ ഉണ്ടാവും. എല്ലാ വേദികളിലും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കുന്നതിനോടൊപ്പം ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റും ഉണ്ടാവും

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്ക് നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ സൗജന്യ ചികിത്സാ സൗകര്യം ഏർപ്പെടുത്തും. ആരോഗ്യ വകുപ്പ് ഒരുക്കുന്ന സൗകര്യങ്ങൾക്കു പുറമെയാണിത്. മത്സരാർത്ഥികൾക്ക് ആവശ്യമായി വരുന്ന അടിയന്തിര ചികിത്സയാണ് സൗജന്യമായി നൽകുക.

എകെജി, കൊയിലി, അശോക, കിംസ്റ്റ്, അൽഷിഫ, സ്പെഷാലിറ്റി, ആശീർവാദ്, റസ്ലോക്ക് ആശുപത്രി പ്രതിനിധികൾ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.