സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണക്കപ്പ് സ്വന്തമാക്കാനൊരുങ്ങി ടീമുകൾ; പാരമ്പര്യ കരുത്തുമായി കോഴിക്കോട്

2007 മുതൽ 2014 വരെ തുടർച്ചയായി കപ്പ് സ്വന്തമാക്കിയ കോഴിക്കോട് 2015ൽ പാലക്കാടുമായി കപ്പ് പങ്കുവെക്കുകയായിരുന്നു. 2016ൽ പാലക്കാടുമായുള്ള കടുത്ത മത്സരത്തിനൊരുവിൽ കപ്പ് കോഴിക്കോട് ഒറ്റക്ക് നേടി.

സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണക്കപ്പ് സ്വന്തമാക്കാനൊരുങ്ങി ടീമുകൾ; പാരമ്പര്യ കരുത്തുമായി കോഴിക്കോട്

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദികൾ ഉണരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ വർഷത്തെ ചാമ്പ്യൻ പട്ടം ഉറപ്പിക്കാൻ ടീമുകൾ തയ്യാറെടുക്കുന്നു. കലോത്സവത്തിന്റെ മുഖ്യ ആകർഷണമായ സ്വർണക്കപ്പ് ആണ് ചാമ്പ്യന്മാർക്ക് ലഭിക്കുക. മഹാകവി വൈലോപ്പിള്ളിയുടെ ആശയപ്രകാരം ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ 117.5 പവൻ തങ്കത്തിൽ നിർമിച്ച സ്വർണക്കപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ജില്ലകളും കലോത്സവത്തിനിറങ്ങുക.

2007 മുതൽ 2014 വരെ തുടർച്ചയായി കപ്പ് സ്വന്തമാക്കിയ കോഴിക്കോട് 2015ൽ പാലക്കാടുമായി കപ്പ് പങ്കുവെക്കുകയായിരുന്നു. 2016ൽ പാലക്കാടുമായുള്ള കടുത്ത മത്സരത്തിനൊരുവിൽ കപ്പ് കോഴിക്കോട് ഒറ്റക്ക് നേടി. 1991 മുതൽ തുടർച്ചയായി മൂന്നു വർഷം കപ്പ് സ്വന്തമാക്കി കലോത്സവചരിത്രത്തിൽ ആദ്യ ഹാട്രിക് സ്വന്തമാക്കിയതും കോഴിക്കോട് തന്നെ. പാരമ്പര്യത്തിന്റെ കരുത്തിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്ന സ്വർണക്കപ്പ് അതുപോലെ മടക്കിക്കൊണ്ടുപോകാൻ ആവുമെന്ന ആത്മവിശ്വാസത്തോടെയാണ് കോഴിക്കോട് എത്തുക.

ഇതിനു മുൻപ് 2007ൽ കണ്ണൂരിൽ സംസ്ഥാനകലോത്സവം നടന്നപ്പോഴും കപ്പ് കോഴിക്കോടിനൊപ്പമാണ് പോയത്. 2003ൽ ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാനകലോത്സവത്തിൽ സ്വന്തമാക്കിയ സ്വർണക്കപ്പിനെ സ്വന്തം തട്ടകത്തിൽ വച്ച് ഒരിക്കൽ കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ആതിഥേയരായ കണ്ണൂർ.

Read More >>