നോട്ടുനിരോധനം മൂലം മരണപ്പെട്ടവര്‍ക്കു രണ്ടുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് നോട്ടു നിരോധനം മൂലമുള്ള മരണങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. നോട്ടിനായി ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണ് കേരളത്തില്‍ നാലുപേര്‍ മരിച്ചതായാണ് മമതാ ബാനര്‍ജി വെളിപ്പെടുത്തിയത്.

നോട്ടുനിരോധനം മൂലം മരണപ്പെട്ടവര്‍ക്കു രണ്ടുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

നോട്ടുനിരോധനം മൂലം മരണപ്പെട്ടവര്‍ക്കു രണ്ടുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു പിണറായി സര്‍ക്കാര്‍. രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയതിനെ തുടര്‍ന്നു കേരളത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കാണു സംസ്ഥാന സര്‍ക്കാര്‍ സഹായവുമായി എത്തിയത്. നോട്ടുകള്‍ മാറാനായി ക്യൂ നില്‍ക്കവെ കുഴഞ്ഞുവീണു മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണു ധനസഹായമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു രണ്ടുലക്ഷം രൂപവീതം നല്‍കാന്‍ തീരുമാനമായത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണു നോട്ടു നിരോധനം മൂലമുള്ള മരണങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. നോട്ടിനായി ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണു കേരളത്തില്‍ നാലുപേര്‍ മരിച്ചതായാണു മമതാ ബാനര്‍ജി വെളിപ്പെടുത്തിയത്.

നോട്ടു നിരോധനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടത് ഉത്തര്‍ പ്രദേശിലാണ്. 32 പേരാണ് ഉത്തര്‍പ്രദേശില്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ മരണമടഞ്ഞത്.