ബിജെപി പ്രവര്‍ത്തകരുടെ റോഡ് ഉപരോധത്തില്‍ സംഘര്‍ഷം; പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി; നിരവധി പേര്‍ക്കു പരിക്ക്

പേരൂര്‍ക്കടയില്‍ രാവിലെ മുതല്‍ റോഡ് ഉപരോധം നടത്തിവന്ന ബിജെപി പ്രവര്‍ത്തകര്‍ ഉച്ചയ്ക്കു ശേഷം കോളേജിനകത്തേക്കു കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിനു തുടക്കം.

ബിജെപി പ്രവര്‍ത്തകരുടെ റോഡ് ഉപരോധത്തില്‍ സംഘര്‍ഷം; പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി; നിരവധി പേര്‍ക്കു പരിക്ക്

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

പേരൂര്‍ക്കടയില്‍ രാവിലെ മുതല്‍ റോഡ് ഉപരോധം നടത്തിവന്ന ബിജെപി പ്രവര്‍ത്തകര്‍ ഉച്ചയ്ക്കു ശേഷം കോളേജിനകത്തേക്കു കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിനു തുടക്കം. ഇവരെ പൊലീസ് തടയുകയും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പിന്തിരിയാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. തുടര്‍ന്ന് പലഭാഗത്തേക്കു ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു.

ഇതോടെ, നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പലര്‍ക്കും പരിക്കേറ്റത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്തുവരികയാണ്. അതേസമയം, പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.

Read More >>