വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പ്രതിഷേധിച്ചു തിങ്കളാഴ്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നു

കഴിഞ്ഞ കുറെ മാസങ്ങളായി വിജിലന്‍സ് ഡയറക്ടറിന്റെ ഭാഗത്തു നിന്നും തങ്ങള്‍ക്ക് പ്രതികാരമനോഭാവത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. അദ്ദേഹം ചെയ്യുന്ന തെറ്റ് ചൂണ്ടി കാണിക്കുകയോ അദ്ദേഹത്തിന്‍റെ അധികാരപരിമിതിയെ പറ്റി സൂചിപ്പിക്കുകയോ ചെയ്യുന്നവരെ വിജിലന്‍സ് ഡയറക്ടര്‍ വേട്ടയാടുകയാണ്.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പ്രതിഷേധിച്ചു തിങ്കളാഴ്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നു

വിജിലന്‍സ് ഡയറക്ടര്‍ നടത്തുന്ന അധികാര ദുര്‍വിനയോഗത്തിനെതിരെയും ചില ഐഎഎസുകാരെ വേട്ടയാടുന്നതിന് എതിരെയും പ്രതിഷേധിച്ച് ജനുവരി ഒമ്പതാം തീയതി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കാന്‍ ഒരുങ്ങുന്നു.

ജനുവരി ഏഴിന് ചേര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. യോഗത്തിലുണ്ടായ പ്രധാന തീരുമാനങ്ങളിലേക്ക്:

സിവില്‍ സര്‍വ്വീസ് ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടാകുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രി എഴുതി നല്‍കിയ നിര്‍ദ്ദേശം അനുസരിക്കുക വഴി ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഒരു കേസിലെ മൂന്നാം പ്രതിയാക്കി ചേര്‍ക്കപെട്ടു. മന്ത്രി എഴുതി നല്‍ക്കുന്ന നിര്‍ദ്ദേശം അനുസരിക്കുന്നത് എങ്ങനെ ചട്ടവിരുദ്ധമാകും എന്ന് മനസിലാകുന്നില്ല.


കഴിഞ്ഞ കുറെ മാസങ്ങളായി വിജിലന്‍സ് ഡയറക്ടറിന്റെ ഭാഗത്തു നിന്നും തങ്ങള്‍ക്ക് പ്രതികാരമനോഭാവത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. അദ്ദേഹം ചെയ്യുന്ന തെറ്റ് ചൂണ്ടി കാണിക്കുകയോ അദ്ദേഹത്തിന്‍റെ അധികാരപരിമിതിയെ പറ്റി സൂചിപ്പിക്കുകയോ ചെയ്യുന്നവരെ വിജിലന്‍സ് ഡയറക്ടര്‍ വേട്ടയാടുകയാണ്.

വകുപ്പ്തല അന്വേഷണം പൂര്‍ത്തിയാക്കി കേസ് പോലും ഇദ്ദേഹം വീണ്ടും കുത്തിപൊക്കി എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പല കേസുകളുടെ പരാതിക്കാര്‍ പലപ്പോഴും മറ്റു പല ഇടപാടുകളിലും കുറ്റാരോപിതരാണ് എന്നും ശ്രദ്ധിക്കണം.

തന്റെ അധികാരം ദുര്‍വിനയോഗം ചെയ്യുന്ന വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നുള്ളത് ഖേദകരമാണ്.

  1. മതിയായ നിയമനടപടികള്‍ പൂര്‍ത്തിക്കരിക്കാതെയാണ് മലബാര്‍ സിമന്റ്‌സ് എംഡിയായിരുന്ന ശ്രീ.പദ്മകുമാറിനെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ മുതിര്‍ന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമൊന്നും ഇല്ലാതെ ഡയറക്ടറിനെ പിന്തുണയ്ക്കുകയും ചെയ്തു. 

  2. സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഡയറക്ടറിന്റെ പ്രവൃത്തി നിയമവിരുദ്ധമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ ഇദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

  3. തുറമുഖ ഡയറക്ടറായി ഇദ്ദേഹം പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരിന് 35- 50 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നുള്ളത് അതിശയിപ്പിക്കുന്നു.

  4. മേല്‍ സൂചിപ്പിച്ച പല കേസുകളിലും വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഇടപെട്ടതായി തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഇദ്ദേഹത്തെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്.

  5. കര്‍ണാടകയില്‍ 150 ഏക്കറോളം വനഭൂമി ഇദ്ദേഹം ബിനാമി ഇടപാടിലൂടെ നേടിയിട്ടുണ്ട് എന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ല.

  6. വിജിലന്‍സ് ഡയറക്ടര്‍ തന്നെ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്ങ് മൂലത്തില്‍ തനിക്കു 35- 40 കോടിയുടെ ആസ്തിയുണ്ടെന്നു വിവരിക്കുന്നുണ്ട്. ഭീമമായ ഈ സമ്പത്തിന്റെ സ്രോതസ്സ് അന്വേഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.


ഇത്തരത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും എന്നാല്‍ വിമര്‍ശനാതീതനുമായ ഒരു വ്യക്തിയ്ക്കു മറ്റുള്ളവരെ വിധിക്കാന്‍ അനുവാദം കൊടുത്തിരിക്കുന്നതില്‍ തങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിവരിക്കുന്നു.

യോഗത്തില്‍ പങ്കെടുക്കാത്ത മറ്റുള്ളവര്‍ കൂടി ഈ പ്രതിഷേധസൂചകമായി ഒമ്പതാം തീയതി അവധിയെടുക്കണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

കൂടാതെ, കേരള ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ്‌ ഇക്കാര്യത്തില്‍ ഇടപ്പെട്ടു മുഖ്യമന്ത്രിയ്ക്കു തങ്ങളുടെ നിവേദനം കൈമാറണം എന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

Read More >>