ആന്ധ്രാ മുഖ്യനെ ആദ്യം വിളിച്ചു; പ്രസംഗിക്കാതെ പിണറായി വേദി വിട്ടു

പരിപാടിയുടെ സംഘാടകര്‍ യോഗത്തില്‍ ക്രമം തെറ്റിച്ച് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ആദ്യം പ്രസംഗിക്കാന്‍ വിളിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി വേദിയില്‍ നിന്നും പുറത്തു പോയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്ത യോഗത്തിലാണ് സംഭവം.

ആന്ധ്രാ മുഖ്യനെ ആദ്യം വിളിച്ചു; പ്രസംഗിക്കാതെ പിണറായി വേദി വിട്ടു

സംഘാടകര്‍ ക്രമം തെറ്റിച്ചതില്‍ പ്രതിഷേധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പ്രസംഗിക്കാതെ വേദി വിട്ടു. തിരുവനന്തപുരത്തു നടന്ന ഇന്ത്യ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ വച്ചാണ് മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്.

പരിപാടിയുടെ സംഘാടകര്‍ യോഗത്തില്‍ ക്രമം തെറ്റിച്ച് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ആദ്യം പ്രസംഗിക്കാന്‍ വിളിക്കുകയായിരുന്നു. പ്രസ്തുതനടപടിയില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി വേദിയില്‍ നിന്നും പുറത്തു പോയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്ത യോഗത്തിലാണ് സംഭവം.

കഴിഞ്ഞയാഴ്ച കൊച്ചി സിറ്റി പോലീസിന്റെ പിങ്ക് പട്രോളിംഗ് ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴും സമാനമായ സംഭവം നടന്നിരുന്നു. അവതാരകരുടെ ഔചിത്യശൂന്യമായ പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തിലും അതൃപ്തി പ്രകടിപ്പിച്ചാണ് അന്നു മുഖ്യമന്ത്രി യോഗത്തില്‍ നിന്നും മടങ്ങിയത്.

Read More >>