വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാകില്ലെന്നു മുഖ്യമന്ത്രി

അഴിമതിക്കാര്‍ക്കെതിരെയുള്ള യുദ്ധത്തിലാണു സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അഴിമതി അര്‍ബുദം പോലെ പടരുകയാണ്. അതിന്റെ ഫലമായി വികസനം ലക്ഷ്യപ്രാപ്തിയില്‍ എത്താതെ മറ്റുവഴികളിലൂടെ ചോര്‍ന്നു പോകുകയാണ്. അഴിമതിയില്ലാതെയുളള ഭരണത്തിനായി ശുദ്ധീകരിക്കല്‍ നടപടികള്‍ തുടരുകയാണ്- മുഖ്യമന്ത്രി പ്രസ്താവിച്ചു.

വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാകില്ലെന്നു മുഖ്യമന്ത്രി

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ തീരുമാന വിവരങ്ങള്‍ പുറത്തുവിടുന്നത് അത് നടപ്പിലാക്കുന്നതിനു തടസ്സമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില മന്ത്രിസഭ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷം മാത്രമേ പുറത്തുവിടാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിവേചനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമം വ്യക്തിപരമായി ദുരുപയോഗിക്കുന്നവരുണ്ട്. അവരെ തിരിച്ചറിയണം. എന്നാല്‍ ദുരുപയോഗത്തിന്റെ പേരില്‍ വിവരം നല്‍കാതിരിക്കുന്ന സ്ഥിതി വരുകയുമരുത്- പിണറായിവിജയന്‍ പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെയുള്ള യുദ്ധത്തിലാണു സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അഴിമതി അര്‍ബുദം പോലെ പടരുകയാണ്. അതിന്റെ ഫലമായി വികസനം ലക്ഷ്യപ്രാപ്തിയില്‍ എത്താതെ മറ്റുവഴികളിലൂടെ ചോര്‍ന്നു പോകുകയാണ്. അഴിമതിയില്ലാതെയുളള ഭരണത്തിനായി ശുദ്ധീകരിക്കല്‍ നടപടികള്‍ തുടരുകയാണ്- മുഖ്യമന്ത്രി പ്രസ്താവിച്ചു.

കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്നു നേരത്തെ ഉത്തരവിട്ടിരുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുള്ള മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More >>