എംഎസ്എഫ് പ്രകടനത്തെ ഗുണ്ടകളെ വിട്ട് അടിച്ചൊതുക്കി മാനേജ്മെന്റ്; ഫൈനിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച വിമൽ ജ്യോതിയുടെ സംരക്ഷണം ഏറ്റെടുത്തു കോൺഗ്രസുകാർ; കെ സി ജോസഫിനെതിരെ ലീഗ് അണികളിൽ പ്രതിഷേധം പ�

കോളേജിനകത്ത് നിലയുറപ്പിച്ച കോൺഗ്രസ് നേതാക്കൾക്കൊപ്പം ക്രിമിനൽ സംഘവും ഉണ്ടായിരുന്നു. ഇവർക്കുള്ള നിർദേശങ്ങൾ നൽകി മാനേജ്‌മെന്റ് പ്രതിനിധികളായ അച്ചന്മാരും കൂടെത്തന്നെ ഉണ്ടായിരുന്നു. കോളേജിനകത്ത് പുറത്തു നിന്നുള്ള ക്രിമിനൽ സംഘത്തെ കയറ്റിയതു വിദ്യാർത്ഥികളിൽ ഏറെ ആശങ്കയും ഭയവും ഉളവാക്കി. പരസ്യ പ്രതിഷേധങ്ങളെ എങ്ങനെയാണു നേരിടാൻ പോകുന്നത് എന്നതിന്റെ റിഹേഴ്സൽ ആയിരുന്നു യഥാർത്ഥത്തിൽ നടന്നത്.

എംഎസ്എഫ് പ്രകടനത്തെ ഗുണ്ടകളെ വിട്ട് അടിച്ചൊതുക്കി മാനേജ്മെന്റ്; ഫൈനിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച വിമൽ ജ്യോതിയുടെ സംരക്ഷണം ഏറ്റെടുത്തു കോൺഗ്രസുകാർ; കെ സി ജോസഫിനെതിരെ ലീഗ് അണികളിൽ പ്രതിഷേധം പ�

നിസ്സാര തെറ്റുകൾക്ക് പോലും അമിത ഫൈൻ തുക ഈടാക്കി പ്രതിവർഷം ലക്ഷങ്ങൾ സമ്പാദിക്കുന്ന വിമൽ ജ്യോതി എൻജിനീയറിങ് കോളേജിനു രാഷ്ട്രീയ സംരക്ഷണം നൽകുന്നതു മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെസി ജോസഫ് എംഎൽഎ ആണെന്ന ആരോപണം ശക്തമാകുന്നു. തലശ്ശേരി അതിരൂപതയ്ക്കു കീഴിൽ ശ്രീകണ്ഠാപുരത്തിനു സമീപം ചെമ്പേരിയിൽ പ്രവർത്തിക്കുന്ന വിമൽജ്യോതി എൻജിനീയറിങ് കോളേജിനു നേരെ പുറത്തു നിന്നു പ്രതിഷേധിച്ചാൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ 'വേണ്ട വിധത്തിൽ ഇടപെടുമെന്നാണ്' ശ്രീകണ്ഠാപുരത്തെ നാട്ടുപാട്ട്. എന്തു പ്രശ്നം ഉണ്ടായാലും കെസി ജോസഫും ഉടൻ ഇടപെടും.

എംഎസ്എഫ് പ്രതിഷേധം തടയാൻ കോൺഗ്രസ് വക 'സൂപ്പർ പൊലീസ്'


വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ ഫൈൻ കഥകൾ പുറത്തുവന്നതിനെത്തുടർന്നാണു ലീഗ് അനുകൂല വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് കോളേജിലേക്കു മാർച്ച് നടത്തിയത്. പൊലീസിനെ മറികടക്കാം, പാമ്പാടി മോഡലിൽ പ്രതിഷേധിക്കാം എന്നൊക്കെ കരുതി ചെന്ന എംഎസ്എഫുകാരെ കാത്തു നിന്നതു കോൺഗ്രസ് വക 'സൂപ്പർ പൊലീസ്'.

[video width="1024" height="576" flv="http://ml.naradanews.com/wp-content/uploads/2017/01/Sequence-01_1.flv"][/video]
കോളേജ്ഗേറ്റിനു മുന്നിൽ നിന്ന പൊലീസുകാർ സമരക്കാരെ തടയുകയും സമരക്കാർ തള്ളിക്കയറാൻ വിഫലശ്രമം നടത്തുകയും വട്ടംകൂടി മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എന്നാൽ നേരത്തേ ഒരുങ്ങി നിന്ന കോൺഗ്രസ്സ് നേതാക്കളും ക്രിമിനൽ സംഘവും പ്രതിഷേധക്കാരെ മർദ്ദിക്കുകയായിരുന്നു. സഖ്യകക്ഷിയായ മൂത്ത കോൺഗ്രസ്സുകാരുടെ തല്ലുകൊണ്ട കുഞ്ഞു ലീഗുകാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. കാക്കിയിട്ട പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു 'സൂപ്പർ പൊലീസിന്റെ' അതിക്രമം. മാനേജ്‌മെന്റിന്റെ ഇത്തരം സമീപനങ്ങൾക്കു കെസി ജോസഫ് രാഷ്ട്രീയ സംരക്ഷണം നല്കുകയാണെന്നാണ് ഇപ്പോൾ വ്യാപക ആക്ഷേപം ഉയരുന്നത്.

പ്രതിഷേധങ്ങളെ അടിച്ചു തന്നെ ഒതുക്കും


കോളേജിനകത്തു നിലയുറപ്പിച്ച കോൺഗ്രസ് നേതാക്കൾക്കൊപ്പം ക്രിമിനൽ സംഘവും ഉണ്ടായിരുന്നു. ഇവർക്കുള്ള നിർദേശങ്ങൾ നൽകി മാനേജ്‌മെന്റ് പ്രതിനിധികളായ അച്ചന്മാരും കൂടെത്തന്നെ ഉണ്ടായിരുന്നു. കോളേജിനകത്ത് പുറത്തു നിന്നുള്ള ക്രിമിനൽ സംഘത്തെ കയറ്റിയതു വിദ്യാർത്ഥികളിൽ ഏറെ ആശങ്കയും ഭയവും ഉളവാക്കി. പരസ്യ പ്രതിഷേധങ്ങളെ എങ്ങനെയാണു നേരിടാൻ പോകുന്നത് എന്നതിന്റെ റിഹേഴ്സൽ ആയിരുന്നു യഥാർത്ഥത്തിൽ നടന്നത്.

പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആയ ജോസഫ് കൊട്ടുകാപ്പള്ളിൽ, ജോഷി കണ്ടത്തിൽ, ജോൺസൺ പുളിയുറുമ്പിൽ, ഗംഗാധരൻ കായക്കീൽ, പൗളിൻ തോമസ് കവനാടിയിൽ, സോജൻ കാരാമയിൽ എന്നിവർ അക്രമി സംഘത്തിൽ ഉണ്ടായിരുന്നു. ജോഷിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. വിമത യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് പുളിക്കലാണ് വിദ്യാർത്ഥികളെ അക്രമണത്തിൽനിന്നും രക്ഷപെടുത്തിയതെന്ന് എംഎസ്എഫ് പ്രവർത്തകർ പറയുന്നു. മർദ്ദനത്തിൽ നിരവധി എംഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനായി പലരും ബസ്സുകളിൽ ഓടിക്കയറുകയായിരുന്നു.

എംഎസ്എഫ് മാർച്ചിനെ അടിച്ചോടിച്ച ശേഷം ക്രിമിനൽ സംഘത്തിനു കോളേജ് കാന്റീനിൽ തന്നെ ബിരിയാണിയും നൽകി സന്തോഷിപ്പിച്ചാണു മാനേജ്‌മെന്റ് വിട്ടത്. വരാനിരിക്കുന്ന സമരങ്ങളെയും പ്രതിഷേധങ്ങളെയും എങ്ങനെ നേരിടും എന്നു കോളേജിനകത്തെ കുട്ടികൾക്കു കൃത്യമായി മനസ്സിലാക്കിക്കൊടുക്കാൻ ഈ സന്ദർഭം മാനേജ്‌മെന്റ് ഉപയോഗിച്ചു.

മിണ്ടാട്ടമില്ലാതെ ലീഗ്; എംഎസ്എഫിൽ കലാപം


ലീഗിന്റെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കു നേരെ അക്രമം നടന്നിട്ടും നേതൃത്വത്തിനു യാതൊരു പ്രതികരണവുമില്ല. ജില്ലയിലെ 'നട്ടെല്ലുള്ള നേതാക്കൾ' വരെ കെസിയെന്നു കേൾക്കുമ്പോൾ മിണ്ടാതിരിക്കുകയാണത്രെ. സംഭവത്തിൽ എംഎസ്എഫ് പ്രവർത്തകർ ഏറെ നിരാശരാണ്.

വിദ്യാർത്ഥികളെ ആക്രമിച്ച കോൺഗ്രസ് നേതാക്കളിൽ പലരും ലീഗിന്റെ കൂടി പിന്തുണയോടെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളുടെ ഡയറക്ടർമാരും മറ്റും ആണ്. അതുകൊണ്ടുതന്നെ നേതൃത്വം കർശനമായി ഇടപെടണമെന്ന വികാരമാണ് എംഎസ്എഫിൽ ശക്തമാവുന്നത്. ഇതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠാപുരം, ചെങ്ങളായി മേഖലകളിലെ എംഎസ്എഫ്, യൂത്ത് ലീഗ് വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.

പ്രതിഷേധമൊതുക്കാൻ അടിയന്തിര രക്ഷാകർതൃയോഗം


പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണത്തെത്തുടർന്നു പടരുന്ന പ്രതിഷേധങ്ങളെ ചെറുക്കാനും കോളേജിനെ സംബന്ധിച്ചു മാധ്യമങ്ങളിൽ വാർത്ത വരുന്ന സാഹചര്യം ഒഴിവാക്കാനായി മാനേജ്‌മെന്റ് അടിയന്തിര രക്ഷാകർതൃ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. മുൻപ് കോളേജിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോഴും സമാനമായി യോഗം നടത്തുകയും രക്ഷിതാക്കൾക്ക് അച്ചടിച്ച വിശദീകരക്കുറിപ്പുകൾ ഉൾപ്പെടെ നൽകി അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ കോളേജ് അധികൃതർ സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കോളേജിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതികരിച്ചവരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അവരുടെ രക്ഷിതാക്കളെ പ്രത്യേകമായി കണ്ട് ഭീഷണിപ്പെടുത്തുമെന്ന് വിശ്വസിക്കുന്ന വിദ്യാർത്ഥികളും കുറവല്ല.

വിമൽജ്യോതി വിഷയത്തിൽ കെഎസ്‌യു നിലപാട് എന്ത്?


[caption id="attachment_73625" align="alignleft" width="149"] കെസി ജോസഫ്[/caption]

പാമ്പാടി നെഹ്‌റു കോളേജിലേക്കു മാർച്ച് നടത്താനും കോളേജ് തല്ലിത്തകർക്കാനും നേതൃത്വം നൽകിയ കെഎസ്‌യു വിമൽജ്യോതി വിഷയത്തിൽ എന്തു നിലപാടെടുക്കുമെന്നാണു വിദ്യാർത്ഥികൾ ഉറ്റു നോക്കുന്നത്. സമരവുമായി വന്നാൽ കുട്ടിക്കോൺഗ്രസ്സുകാർക്ക് മൂത്ത കോൺഗ്രസ്സുകാരുടെ കൈച്ചൂടറിയേണ്ടി വരും. കെ സി ജോസഫിന്റെ പിന്തുണ മാനേജ്‌മെന്റിനായതുകൊണ്ടുതന്നെ കോൺഗ്രസ് നേതൃത്വവും കെഎസ്‌യുവിനൊപ്പമാകില്ല.

എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ വിമൽജ്യോതിയിലേക്കു പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങുമ്പോഴും 'ഞങ്ങളീ നാട്ടുകാരല്ലേ' എന്ന മട്ടിൽ നടക്കുകയാണ് പ്രാദേശിക കെഎസ്‌യു നേതാക്കൾ. കെഎസ്‌യു സംസ്ഥാന നേതൃത്വം എന്ത് നിലപാട് എടുക്കുമെന്നു കാത്തിരുന്നു കാണാം.

Read More >>