താടിക്ക് പിടി: വടിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലയുടെ പരീക്ഷ എഴുതിക്കില്ലെന്ന് കഴക്കൂട്ടം മരിയന്‍ കോളേജില്‍ ഭീഷണി

താടി വടിച്ചു കളഞ്ഞില്ലെങ്കില്‍ സര്‍വ്വകലാശാല പരീക്ഷ എഴുതിക്കില്ലെന്ന് കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിങ് കോളേജിലാണ് ഭീഷണി. വെള്ളിയാഴ്ച പ്രതിഷേധ സൂചകമായി കൂടുതല്‍പ്പേര്‍ താടിക്കാരായി കോളേജിലെത്തും

താടിക്ക് പിടി: വടിച്ചില്ലെങ്കില്‍ സര്‍വ്വകലാശാലയുടെ പരീക്ഷ എഴുതിക്കില്ലെന്ന് കഴക്കൂട്ടം മരിയന്‍ കോളേജില്‍ ഭീഷണി

സ്റ്റഡി ലീവ് കഴിഞ്ഞ് വളര്‍ന്ന താടിയുമായി പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളോട് ഷേവ് ചെയ്യാതെ പരീക്ഷയ്ക്ക് ഹാജരാകാനാവില്ലെന്ന് അധികൃതര്‍. സര്‍വ്വകലാശാല പരീക്ഷ ആയതിനാല്‍ ഗത്യന്തരമില്ലാതെ അടുത്ത പരീക്ഷയ്ക്ക് വരുന്നതിനു മുന്‍പ് വടിച്ചോളാം എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു. തുടര്‍ന്നാണ് പരീക്ഷ എഴുതാനായത്. കഴക്കൂട്ടം മരിയ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് സ്വാശ്രയ പീഡനം സംബന്ധിച്ച് നാരദ ആരംഭിച്ച പ്രത്യേക ഡെസ്‌കിലേയ്ക്ക് വിവരം വിളിച്ച് അറിയിച്ചത്.


മെക്കാനിക്കല്‍ വിഭാഗത്തിലെ പ്രൊഡക്ഷന്‍ പരീക്ഷയ്ക്കെത്തിയ 18 പേരില്‍ രണ്ടു പേരാണ് താടിയുടെ പേരില്‍ പീഡിപ്പിക്കപ്പെട്ടത്. ഷേവ് ചെയ്യാതെ പ്രവേശിപ്പിക്കില്ലെന്ന കാര്‍ക്കശ്യമായിരുന്നു ആദ്യം. പിന്നീട് കേണപേക്ഷിച്ചപ്പോഴാണ് മാപ്പെഴുതല്‍ കൊണ്ട് തൃപ്തിയായത്- വിദ്യാര്‍ത്ഥികള്‍ പറയുന്നു. 18 പേരാണ് ആദ്യഘട്ടം പരീക്ഷയ്ക്കെത്തിയത്. അടുത്ത ബാച്ച് വെള്ളിയാഴ്ച പരീക്ഷയ്ക്ക് എത്തും. അവരിലാരും താടി വടിയ്ക്കില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് ആരംഭിച്ച താടിക്കലാപം ബാക്കി വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുകയാണ്.

Read More >>