നോട്ടുനിരോധനം കൊതുകിനെ കൊല്ലാന്‍ ആണവസ്‌ഫോടനം നടത്തിയതിനു തുല്യം; വരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചാണെന്നു കരണ്‍ ഥാപ്പര്‍

ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ കോളത്തിലാണ് കരണ്‍ ഥാപ്പര്‍ മോദിയെ വിമര്‍ശിച്ചു രംഗത്തെത്തിയത്. രാജ്യത്തുണ്ടായിരുന്ന കള്ളപ്പണം ഈ നടപടിയിലൂടെ നിയമവിധേയ പണമായിമാറിയെന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണങ്ങളും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നോട്ടുനിരോധനം കൊതുകിനെ കൊല്ലാന്‍ ആണവസ്‌ഫോടനം നടത്തിയതിനു തുല്യം; വരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചാണെന്നു കരണ്‍ ഥാപ്പര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചു പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. കള്ളപ്പണം പിടിച്ചെടുക്കാന്‍ നോട്ടു നിരോധനം നടപ്പിലാക്കിയ മോദിയുടെ നടപടി കൊതുകിനെ കൊല്ലാന്‍ ആണവസ്‌ഫോടനം നടത്തിയതിനു തുല്യമാണെന്നു അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ കോളത്തിലാണ് കരണ്‍ ഥാപ്പര്‍ മോദിയെ വിമര്‍ശിച്ചു രംഗത്തെത്തിയത്. രാജ്യത്തുണ്ടായിരുന്ന കള്ളപ്പണം ഈ നടപടിയിലൂടെ നിയമവിധേയ പണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണങ്ങളും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


15.4 ലക്ഷം കോടി രൂപയാണു മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പിന്‍വലിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഡിസംബര്‍ 30ഓടെ അതില്‍ 97% പണവും തിരിച്ചുവന്നതായി വ്യക്തമായിക്കഴിഞ്ഞു. അതിനര്‍ത്ഥം പിന്‍വലിക്കപ്പെട്ട തുക ഏകദേശം പൂര്‍ണ്ണമായും തിരിച്ചെത്തിക്കഴിഞ്ഞുവെന്നാണ്'- ഥാപ്പര്‍ വ്യക്തമാക്കുന്നു.

ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ രണ്ടു കാര്യങ്ങളാണ് നടന്നിട്ടുണ്ടാകുക. ഒന്നു രാജ്യത്തുണ്ടായിരുന്ന കള്ളപ്പണമെല്ലാം നിയമവിധേയമായ പണമായി മാറിയെന്നുള്ളതും മറ്റൊന്നു റിസര്‍വ് ബാങ്കിനു തെറ്റു പറ്റി എന്നുള്ളതും. ഇതില്‍ ഒന്നാമത്തെ കാര്യമാണ് ശരിയാകാനുള്ള സാധ്യതയെന്നും ഥാപ്പര്‍ പറയുന്നു. റിസര്‍വ് ബാങ്കിന് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നു താന്‍ വശ്വസിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തെ കള്ളപ്പണമെല്ലാം നിയമവിധേയമായെങ്കില്‍ യഥാര്‍ത്ഥ പ്രശ്‌നം ഇനിയാണ് ആരംഭിക്കുകയെന്നും ഥാപ്പര്‍ സൂചിപ്പിക്കുന്നു. കള്ളപ്പണം പതിന്മടങ്ങായി വളര്‍ന്നു രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നയാണ് ഇനി കാണാനാകുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>