റോഡിൽ ആശംസ എഴുതുന്നതിനിടെ സംഘർഷം; കണ്ണൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

വനപ്ര സ്വദേശികളായ അശ്വന്ത്, രജിത്ത്, അതുൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണൂർ: പാനൂർ ചെണ്ടയാട് വനപ്രയിൽ മൂന്നു സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. റോഡിൽ ആശംസ എഴുതുന്നതിനിടെ സിപിഐഎം-ബിജെപി പ്രവർത്തകർക്കിടയിൽ ഉടലെടുത്ത സംഘർഷം അക്രമത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

Read More >>