കണ്ണൂരില്‍ അബ്ദുള്‍ഖാദറിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

രാവിലെ അതുവഴിപോയവര്‍ അവശനിലയില്‍ കിടക്കുന്ന അബ്ദള്‍ഖാദറിനെ കണ്ടുവെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. രാവിലെ 6.45ഓടെയാണു പൊലീസ് അബ്ദുള്‍ഖാദറിനെ കണ്ടെത്തിയത്. ആ സമയം അബ്ദുള്‍ഖാദറിനു ജീവനുണ്ടായിരുന്നുവെന്നും ഏഴുമണിയോടെ മരിച്ചുവെന്നും പൊലീസ് പറഞ്ഞു.

കണ്ണൂരില്‍ അബ്ദുള്‍ഖാദറിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ തളിപ്പറമ്പ് പരിയാരത്ത് വായാട് സ്വദേശി ബക്കളം സ്വദേശി അബ്ദുള്‍ഖാദറിനെ (38) കൂട്ടംചേര്‍ന്നു തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. തളിപ്പറമ്പ് സിഐ കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റു ചെയ്തത്. വായാട് സ്വദേശികളായ കേളോത്ത് ശിഹാബുദ്ദീന്‍(27), സിടി മുഹാസ്(21), എം അബ്ദുള്ള(25), കെ സി നൗഷാദ്(24), പി വി സിറാജ്(28) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ക്രൂരമായ മര്‍ദ്ദനമേറ്റ നിലയില്‍ അബ്ദുള്‍ഖാദറിന്റെ മൃതദേഹം കാണപ്പെട്ടത്. റാഡരുകില്‍ നിന്നും കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലേദിവസം രാത്രിയില്‍ നാട്ടുകാരിലെ ഒരു സംഘം അബ്ദുള്‍ ഖാദറിനെ പിടികൂടി കൈകള്‍ കെട്ടിയിട്ട് അതിക്രൂമരായി മര്‍ദ്ദികകുകയായിരുന്നു. ഇതിനു ശേഷം റോഡരികില്‍ ഉപക്ഷിക്കുയായിരുന്നു.

രാവിലെ അതുവഴിപോയവര്‍ അവശനിലയില്‍ കിടക്കുന്ന അബ്ദള്‍ഖാദറിനെ കണ്ടുവെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. രാവിലെ 6.45ഓടെയാണു പൊലീസ് അബ്ദുള്‍ഖാദറിനെ കണ്ടെത്തിയത്. ആ സമയം അബ്ദുള്‍ഖാദറിനു ജീവനുണ്ടായിരുന്നുവെന്നും ഏഴുമണിയോടെ മരിച്ചുവെന്നും പൊലീസ് പറഞ്ഞു.

കാലിനും കൈകള്‍ക്കും വെട്ടേറ്റ നിലയിലാണ് അബ്ദുള്‍ഖാദറിന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തില്‍ 42 മുറിവുകളുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ഗോപാലകൃഷ്ണപിള്ള വ്യക്തമാക്കി. വലതു കൈയും ഇടതുകാലും ഒടിഞ്ഞ നിലയിലും ദേഹമാസകലം ചോരയില്‍ മുങ്ങിയ നിലയിലുമായിരുന്നു മൃതദേഹം കാണപ്പെട്ടത്.

Read More >>