വർദ്ധിയ്ക്കുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് കന്നഡ എഴുത്തുകാരൻ പുരസ്കാരം നിരാകരിച്ചു

രാജ്യത്ത് വർദ്ധിയ്ക്കുന്ന അസഹിഷ്ണുതയ്ക്കെതിരായി പുരസ്കാരം നിരാകരിച്ച എഴുത്തുകാരോടുള്ള ഐക്യദാർഢ്യമായി കർണാടക സാഹിത്യ അക്കാദമിയുടെ പുരസ്കാരം വാങ്ങുന്നില്ലെന്ന് കന്നഡ എഴുത്തുകാരൻ ജി രാജശേഖരൻ.

വർദ്ധിയ്ക്കുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച്  കന്നഡ എഴുത്തുകാരൻ പുരസ്കാരം നിരാകരിച്ചു

കന്നഡ എഴുത്തുകാരനും വിമർശകനുമായ ജി രാജശേഖരൻ കർണാടക സാഹിത്യ അക്കാദമി പുരസ്കാരം നിരാകരിച്ചു. രാജ്യത്ത് വർദ്ധിച്ച് വരുന്ന അസഹിഷ്ണുത കാരണമാണ് പുരസ്കാരം നിരസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വർദ്ധിച്ച് വരുന്ന അക്രമണങ്ങളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് 2015 ഇൽ ഒരുപാട് എഴുത്തുകാർ പുരസ്കാരങ്ങൾ നിരസിച്ചിരുന്നു.

“ഇപ്പോഴും അവസ്ഥ മാറിയിട്ടില്ല. മറിച്ച് കൂടുതൽ ഹീനമായിരിക്കുകയാണ്. പുരസ്കാരം നിരസിച്ച എഴുത്തുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ഞാൻ കർണാടക സാഹിത്യ അക്കാദമിയുടെ പുരസ്കാരം വാങ്ങുന്നില്ല,” അദ്ദേഹം പറഞ്ഞു.


രാജശേഖരന്റെ ‘ബഹുവചന ഭാരത’ എന്ന ലേഖനസമാഹാരമായിരുന്നു പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരുന്നത്.

“വലതുശക്തികൾ വിയോജിപ്പുകളെ വെട്ടിമാറ്റുകയാണ്. എതിർപ്പിന്റെ ഒരു സ്വരം പോലും വരാതിരിക്കാൻ അവർ ശ്രദ്ധിയ്ക്കുന്നു. രാജ്യത്തിലെ അസഹിഷ്ണുതയെപ്പറ്റി വലിയ ചർച്ചകൾ ഉണ്ടായിക്കഴിഞ്ഞു. ഉത്തർ പ്രദേശിലെ ദാദ്രിയിലെ മൊഹമ്മദ് അഖ്‌ ലാക്ക് മുതൽ കർണാടകയിലെ തീരപ്രദേശത്തുള്ള ന്യൂനപക്ഷ ജനങ്ങൾ വരെ, കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല.” രാജശേഖരൻ പറഞ്ഞു.

വലതുശക്തികൾ ഇപ്പോഴും ഗോവധരാഷ്ട്രീയവുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വിമർശിച്ചു.

“വലതുശക്തികൾ രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. ഓരോ ദിവസവും അവർ കരുത്തരാകുന്നത് എന്നെ ആശങ്കപ്പെടുത്തുന്നു. മതേതരവാദികളെ ആരും കേൾക്കുന്നില്ലെന്ന് മാത്രമല്ല അവർ അരികുവൽ ക്കരിക്കപ്പെടുന്നു. ഞാൻ അവശനായതായി തോന്നുന്നു. അതുകൊണ്ട് ഈ അവസരത്തിൽ പുരസ്കാരം സ്വീകരിക്കുന്നത് അസംബന്ധമാണ്, ഞാനത് ചെയ്യില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More >>