എതിരഭിപ്രായക്കാരുടെ വായ് മൂടിക്കെട്ടരുത്, അത് എംടിയുടേതായാലും ബിജെപിയുടേതായാലും; എംടി വിഷയത്തില്‍ സിപിഐഎം നിലപാടിനെതിരെ കാനം

എംടിക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ സിപിഐഎം ഉയര്‍ത്തിയ പ്രതിരോധത്തെ ലക്ഷ്യം വച്ചാണ് കാനം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

എതിരഭിപ്രായക്കാരുടെ വായ് മൂടിക്കെട്ടരുത്, അത് എംടിയുടേതായാലും ബിജെപിയുടേതായാലും; എംടി വിഷയത്തില്‍ സിപിഐഎം നിലപാടിനെതിരെ കാനം

എംടിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കമാല്‍ സി ചവറ അറസ്റ്റിലായപ്പോള്‍ നിശബ്ദരായിരുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജജേന്ദ്രന്‍. എംടിക്കുള്ള പിന്തുണയുടെ പേരില്‍ ഇത്തരം ഒച്ചപ്പാടിന്റെ ആവശ്യമില്ലെന്നും എംടിയെ പിന്തുണയ്ക്കാനും വിമര്‍ശിക്കാനുമുള്ള അവകാശം ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി രംഗത്തെത്തിയ സംഭവത്തെ തുടര്‍ന്നാണ് ഭിന്ന നിലപാടുമായി സിപിഐയുടെ പ്രതികരണം.


നോട്ട് റദ്ദാക്കിയത് സംബന്ധിച്ച് എംടിയുടെ കാഴ്ചപ്പാടുതന്നെയാണ് സിപിഐയുടെയും അഭിപ്രായവും എന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്റെ മൗലികാവകാശമെന്ന നിലയ്ക്ക് ഇത്തരം സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍ പൗരസ്വാതന്ത്ര്യത്തിന്റെ മൂല്യം ഉയര്‍ത്താനാണ് സിപിഐ ശ്രദ്ധിക്കുന്നതെന്നും കാനും സൂചിപ്പിച്ചു. എതിരഭിപ്രായക്കാരുടെ വായ മൂടിക്കെട്ടരുതെന്നും കാനം പറഞ്ഞു. എംടിക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ സിപിഐഎം ഉയര്‍ത്തിയ പ്രതിരോധത്തെ ലക്ഷ്യം വച്ചാണ് കാനം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Read More >>