ജല്ലിക്കെട്ട് ക്രൂരതയെങ്കിൽ ബിരിയാണിയും നിരോധിക്കേണ്ടേ? കമലഹാസൻ

തമിഴ് നാടിന്റെ പരമ്പരാഗത കായികവിനോദമായ ജല്ലിക്കെട്ടിന്റെ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പല തുറകളിൽ നിന്നും അഭിപ്രായങ്ങൾ ഉയരുമ്പോൾ കമലഹാസനും തന്റെ മനസ്സ് തുറന്നു.

ജല്ലിക്കെട്ട് ക്രൂരതയെങ്കിൽ ബിരിയാണിയും നിരോധിക്കേണ്ടേ? കമലഹാസൻ

തമിഴ്‌‌നാട്ടിലെ പരമ്പരാഗത വിനോദമായ ജല്ലിക്കെട്ടിനെതിരെ സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പല തുറകളിൽ നിന്നുമുള്ള പ്രമുഖർ പ്രതികരിക്കുമ്പോൾ തമിഴ് സിനിമാതാരം കമലഹാസനും രംഗത്ത്.

ജല്ലിക്കെട്ട് ക്രൂരതയാണെങ്കിൽ ബിരിയാണിയും നിരോധിക്കേണ്ടതാണെന്നു കമലഹാസൻ പറഞ്ഞു.

“ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന കായികവിനോദമാണിത്. സ്പെയിനിൽ നടക്കുന്നതുമായി ബന്ധപ്പെടുത്തി ജല്ലിക്കെട്ടിനെ തെറ്റിദ്ധരിക്കരുത്,” ഇന്ത്യ റ്റുഡേ സംഘടിപ്പിച്ച ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു കമലഹാസൻ.


ജല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന മൃഗസ്നേഹികളുടെ വാദത്തിന് മറുപടിയായി ബിരിയാണിയും നിരോധിക്കേണ്ടി വരുമെന്ന് കമലഹാസൻ മറുപടി പറഞ്ഞു.

“ജല്ലിക്കെട്ടുമായി ബന്ധപ്പെട്ടിട്ടുള്ള അപൂർവ്വം കോളിവുഡ് നടന്മാരിൽ ഒരാളാണു ഞാൻ. ഇതിൽ കാളയെ തോൽപ്പിക്കുകയോ മുറിവേൽപ്പിക്കുകയോ ഒന്നുമില്ല. കാളയോടൊപ്പം ഏറ്റവും കൂടുതൽ ഗ്രൗണ്ടിൽ നിൽക്കുന്നതാണ് പ്രധാനം,” അദ്ദേഹം പറഞ്ഞു. ഒരു തമിഴൻ എന്ന നിലയിൽ താൻ ഈ പാരമ്പര്യത്തിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.