പൊലീസ് പീഡനം: കമല്‍സി ചവറ സ്വന്തം നോവല്‍ പിന്‍വലിച്ച് കത്തിക്കുന്നു

പൊലീസ് വേട്ടയാടുന്ന 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന നോവല്‍ പിന്‍വലിച്ച് കത്തിച്ചു കളയാനുള്ള തീരുമാനം കമല്‍ സി ചവറ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. നദീറിനെയും തന്നെയും വേട്ടയാടുന്ന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് തീരുമാനം പ്രഖ്യാപിക്കുന്നത്

പൊലീസ് പീഡനം: കമല്‍സി ചവറ സ്വന്തം നോവല്‍ പിന്‍വലിച്ച് കത്തിക്കുന്നു

താനെഴുതിയ പുസ്തകത്തിലെ ഏടുകളിൽ നിന്നും കുറ്റപത്രങ്ങൾ കണ്ടെടുത്ത് എഴുത്തുകാരെ നിഗ്രഹിക്കാനുള്ള ജാഗ്രത പുലർത്തുന്നതിൽ ഒട്ടും വിട്ടുവീഴ്ച കാണിക്കുന്നില്ല രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാർ. പെരുമാൾ മുരുഗൻ എന്ന തമിഴ് എഴുത്തുകാരനുണ്ടായ തിക്താനുഭവങ്ങൾ ആരും മറന്നു കാണില്ല. ജീവനു നേരേ ഭീഷണിയുയർന്നപ്പോൾ എഴുത്ത് നിർത്തുമെന്ന് പ്രഖ്യാപിക്കേണ്ടി വന്നു പെരുമാളിന്.

നിശ്ശബ്ദരാക്കാനുള്ളവരുടെ പട്ടികയിലെ ഓരോരുത്തരേയുമായി ഉന്നം വച്ച് മുന്നോട്ട് നീങ്ങുകയാണ് ഹിന്ദുത്വവാദികളും കപടഭക്തന്മാരും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സർക്കാരിന്റെ നടപടിയെ വിമർശിച്ച എം ടിയെപ്പോലും അവർ വെറുതെ വിട്ടില്ല. തുടർച്ചയായ പഴിചാരലുകളും ആക്രമണങ്ങളും ഭീഷണികളുമായി അവർ അവരുടെ ജോലി തുടരുന്നു.


കമൽ സി ചവറ എന്ന എഴുത്തുകാരന്റെ നോവലിൽ നിന്നും കുറച്ച് വരികൾ ചുരണ്ടിയെടുത്ത് അദ്ദേഹത്തിനെ ദേശദ്രോഹിയാക്കിയിട്ടും അധികമായിട്ടില്ല. മാനസികപീഢനത്തിന്റെ പരമോന്നതിയിൽ എത്തിയ അദ്ദേഹവും ഇപ്പോഴിതാ കീഴടങ്ങുന്നു. തന്റെ പുസ്തകം കത്തിക്കാനൊരുങ്ങുന്നു.

പൊലീസ് വേട്ടയാടുന്ന ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന പിന്‍വലിച്ച് കത്തിച്ചു കളയാനുള്ള തീരുമാനം കമല്‍ സി ചവറ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. നദീറിനെയും തന്നെയും വേട്ടയാടുന്ന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റ്:

Story by
Read More >>