കമല്‍ സി ചവറയ്‌ക്ക്‌ നേരെ ആക്രമണം; ഒരാള്‍ പിടിയില്‍

വിവാദ നോവലിസ്‌റ്റ്‌ കമല്‍ സി ചവറയെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടയില്‍. കുന്ദമംഗലത്ത്‌ വച്ച്‌ കമല്‍സിയെ മര്‍ദ്ദിച്ച കേസില്‍ മിഥുനാണ്‌ പൊലീസിന്റെ പിടിയിലായത്‌.

കമല്‍ സി ചവറയ്‌ക്ക്‌ നേരെ ആക്രമണം; ഒരാള്‍ പിടിയില്‍

വിവാദ നോവലിസ്‌റ്റ്‌ കമല്‍ സി ചവറയെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടയില്‍. കമല്‍സിയെ കുന്ദമംഗലത്ത്‌ വച്ച്‌ മര്‍ദ്ദിച്ച കേസില്‍ മിഥുന്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കമല്‍സിയെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിച്ച്‌ നടന്നുപോകുന്നതിനിടെയാണ്‌ എഴുത്തുകാരനെ യുവാവ്‌ ആക്രമിച്ചത്‌.

പൊലീസ്‌ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞദിവസം കമല്‍ തന്റെ നോവലായ ശ്‌മശാനങ്ങളുടെ നോട്ടുപുസ്‌തകം കത്തിച്ചിരുന്നു. എഴുത്ത്‌ നിര്‍ത്തുകയാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

തന്റെ നോവലിലെ ദേശീയഗാനവുമായ ബന്ധപ്പെട്ട പരാമര്‍ശത്തെത്തുടര്‍ന്ന്‌ കമല്‍സിയ്‌ക്കെതിരെ രാജ്യദ്രോഹക്കേസെടുത്തിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന്‌ കേസ്‌ പിന്‍വലിച്ചതായി പൊലീസ്‌ വ്യക്തമാക്കിയെങ്കിലും വേട്ടയാടല്‍ തുടര്‍ന്ന സാഹചര്യത്തിലാണ്‌ നോവല്‍ കത്തിച്ചത്‌.

Story by
Read More >>