'തനിക്കു ജാതിയില്ല'; തന്നെ ഇനി ജാതിപ്പേരു ചേര്‍ത്ത് ആരും സംബോധന ചെയ്യരുതെന്നു കൈതപ്രം ദാമോദരന്‍

ഒരു പാകിസ്ഥാന്‍കാരന്‍ അഭിനയിച്ചതിന്റെ പേരില്‍ പ്രതിസന്ധിയിലകപ്പെട്ട തന്റെ സിനിമയെക്കുറിച്ചും അദ്ദേഹം വേദിയില്‍ പറഞ്ഞു. ദേശീയതക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ചാണ് താന്‍ സിനിമ ചെയ്തത്. ആ സിനിമ അനാഥമായിക്കിടക്കുകയാണ്- കൈതപ്രം പറഞ്ഞു.

ജാതിയിലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്നും തന്നെ ഇനി ജാതിപ്പേരു ചേര്‍ത്തു ആരും സംബോധന ചെയ്യേണ്ടന്നും പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച 'നാമൊന്ന്' എന്ന മനുഷ്യ സംഗമത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു പാകിസ്ഥാന്‍കാരന്‍ അഭിനയിച്ചതിന്റെ പേരില്‍ പ്രതിസന്ധിയിലകപ്പെട്ട തന്റെ സിനിമയെക്കുറിച്ചും അദ്ദേഹം വേദിയില്‍ പറഞ്ഞു. ദേശീയതക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ചാണ് താന്‍ സിനിമ ചെയ്തത്. ആ സിനിമ അനാഥമായിക്കിടക്കുകയാണ്-  കൈതപ്രം പറഞ്ഞു.


മലയാളിയായ പിതാവിന്റെയും കാശ്മീരിയായ മാതാവിന്റെയും മകനായി ജനിച്ച പാകിസ്ഥാനി യുവാവ് കേരളത്തില്‍ വരുന്നതിനെക്കുറിച്ചാണു തന്റെ സിനിമ സംസാരിക്കുന്നത്. ഒരു പാകിസ്ഥാനിയെ വെച്ച് സിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും സിനിമ ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണമാണ് തന്നെ രോഗം പിടികൂടിയതെന്നും കൈതപ്രം പറഞ്ഞു.

ഈ സിനിമ ചെയ്യാന്‍ പോകുന്നതെന്നു അറിഞ്ഞ ചിലര്‍ തന്നോട് പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. അഭിനയിക്കാന്‍ പാകിസ്ഥാനി കൂടി എത്തിയതോടെ തന്നെ പൊലീസും നോട്ടപ്പുള്ളിയാക്കി. തന്റെ സിനിമയ്ക്കു സിനിമാ സംഘടനകള്‍ സഹായം വാദ്ഗാനം ചെയ്തിട്ടുണ്ടെങ്കിലും അത് ലഭിക്കുമെന്ന് വിശ്വാസില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

തന്റെ സിനിമയെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദേദഹം വേണ്ട സഹായങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം തന്നിട്ടുണ്ടെന്നും കൈതപ്രം പറഞ്ഞു. എം.ടിയോടും കമലിനോടും അഭിപ്രായം പറയേണ്ടെന്നു ആജ്ഞാപിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.

Read More >>