വീണ്ടും മുരളീധരൻ ഫേസ് ബുക്ക് പോസ്റ്റ് മോഷ്ടിച്ചു; ഒരേയാളിൽനിന്ന് രണ്ടാം തവണയും കോപ്പിയടി

എഴുത്തുകാരനും പ്രവാസിയുമായ നസറുദ്ദീന്‍ മണ്ണാര്‍ക്കാട് 2015 നവംബര്‍ 3ന് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റാണ് മുരളീധരന്‍ ചെറിയ എഡിറ്റിംഗോടെ തന്റെ പേരിലാക്കിയിരിക്കുന്നത്. രണ്ടാംതവണയാണ് മുരളീധരൻ നസറുദ്ദീന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കടപ്പാടുപോലും വെക്കാതെ കോപ്പിയടിക്കുന്നത്.

വീണ്ടും മുരളീധരൻ  ഫേസ് ബുക്ക് പോസ്റ്റ് മോഷ്ടിച്ചു; ഒരേയാളിൽനിന്ന് രണ്ടാം തവണയും കോപ്പിയടി

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് മോഷ്ടിച്ചു. തുടർച്ചയായി രണ്ടാംതവണയാണ് മുരളീധരൻ മറ്റൊരാളുടെ ഫേസ്‌ബുക്ക് പോസ്റ്റ് കടപ്പാടുപോലും വെക്കാതെ കോപ്പിയടിക്കുന്നത്. എഴുത്തുകാരനും പ്രവാസിയുമായ നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ പോസ്റ്റാണ് വീണ്ടും മുരളി എടുത്ത് തന്റേതായി പോസ്റ്റ് ചെയ്തത്.

ബിജെപി എംപി കൂടിയായ സാക്ഷി മഹാരാജ് പ്രമുഖര്‍ക്കെതിരെ പാകിസ്ഥാന്‍ പരാമര്‍ശം നടത്തുന്ന വേളയിലാണ് നസറുദ്ദീന്‍ തന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്. 2015 നവംബര്‍ മൂന്നിനാണ് നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ പോസ്റ്റ് ഫേസ്‌ബുക്കിൽ വന്നത്. സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ നടത്തിയ പാകിസ്ഥാന്‍ പരാമര്‍ശത്തിനെതിരെയാണ് ഇതേ പോസ്റ്റ് അല്പം തിരുത്തലുകളോടെ മുരളീധരന്‍ ഫേസ്ബുക്കില്‍ എടുത്തടിച്ചിരിക്കുന്നത്. ചുരുക്കം പേർ മാത്രമാണ് നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ പോസ്റ്റ് കണ്ടതെങ്കിൽ മുരളി 'എഡിറ്റ്' ചെയ്തുപയോഗിച്ച പോസ്റ്റിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്.


മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതുവത്സര പ്രസംഗത്തോടനുബന്ധിച്ചു നസറുദ്ദീന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് മുരളീധരന്റെ ഫേസ്‌ബുക്ക് പേജിൽ കടപ്പാട് വയ്ക്കാതെ തന്റേതായി പ്രസിദ്ധീകരിച്ചിരുന്നത്. വാര്‍ത്തയായതിനെത്തുടര്‍ന്നു മുരളീധരന്‍ അന്നാ പോസ്റ്റ് തന്റെ പേജില്‍ നിന്നും പിന്‍വലിച്ചിരുന്നു.

കെ മുരളീധരന്റെയും നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെയും പോസ്റ്റുകൾ ഒത്തുനോക്കിയാലറിയാം കോപ്പിയടിയുടെ ഊക്ക്.

കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്?
കേരളത്തില്‍ നിന്ന് കമല്‍
ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍..
റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍
ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി
തമിഴകത്ത് നിന്ന് കമല്‍ഹാസന്‍
നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍..
ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ...
എഴുത്തുകാരന്‍ അശോക് വാജ്‌പേയ്...
ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന്‍ ...
ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി...
വാരണാസിയില്‍ നിന്ന് കവി കാശിനാഥ്...
ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്.
ഒന്ന് ചോദിക്കട്ടെ സങ്കികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടോള്ളൂ. എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സങ്കികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കംയൂനിസ്‌റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്ര പിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നത്.
നടക്കില്ല. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈ മണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈനാടിന്റെ മോചനത്തിന്വേണ്ടി ചോരകൊണ്ട് ചരിതം രചിച്ച ഈമണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവ കുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്‍.
ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്‌നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം...
ഇന്ത്യയുടെ ജനസംഖ്യ 1,25 കോടിക്ക് മുകളില്‍
മിസ് കാള്‍ അടിച്ചും അടിക്കതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയുടെ നേതാവിന് .........
ബാക്കി ഉള്ള 100 കോടിയില്‍ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആള്‍ക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേ ...........?
#Supporttokamal

നസറുദ്ദീന്‍ മണ്ണാര്‍ക്കാട് 2015 നവംബറില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്:

ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്?

ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍..
റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍
ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി
തമിഴകത്ത് നിന്ന് രജനീകാന്ത്
കേരളത്തില്‍ നിന്ന് സച്ചിദാനന്ദന്‍, നടന്‍ മധു,..
നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍..
ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ...
എഴുത്തുകാരന്‍ അശോക് വാജ്‌പേയ്...
ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന്‍ ...
ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി...
വാരണാസിയില്‍ നിന്ന് കവി കാശിനാഥ്...
ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്.
ഒന്ന് ചോദിക്കട്ടെ സങ്കികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടോള്ളൂ. എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സങ്കികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കംയൂനിസ്‌റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്ര പിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നത്.

നടക്കില്ല. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈമണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈനാടിന്റെ മോചനത്തിനുവേണ്ടി ചോരകൊണ്ട് ചരിതം രചിച്ച ഈ മണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവ കുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്‍.

ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്‌നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം...

നേതാവല്ലേ, സന്തോഷമേയുള്ളൂവെന്ന് നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

എന്നാല്‍ തന്റെ പോസ്റ്റുകള്‍ നേതാക്കള്‍ തങ്ങളുടേതാക്കി പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് നസറുദ്ദീന്‍ മണ്ണാര്‍ക്കാട് നാരദാ ന്യൂസിനോടു പറഞ്ഞു. ഒരു കോണ്‍ഗ്രസ്സ് നേതാവില്‍ നിന്ന് കേള്‍ക്കേണ്ട പ്രസ്താവന ആയതിനാലാണ് പോസ്റ്റിനു സ്വീകാര്യത കിട്ടിയത്. അതിന്റെ കാരണക്കാരനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ- നസറുദ്ദീന്‍ പറഞ്ഞു.

Read More >>