കട്ജു മാപ്പു പറഞ്ഞു; കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

വിധിയെയല്ല, വിധികർത്താക്കളെ ആക്രമിക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തിയെന്ന പേരിലായിരുന്നു കട്ജുവിനെതിരെ നോട്ടീസ് അയച്ചത്. “കോടതി സെക്ഷൻ 300 (ഐ പിസി സെക്ഷൻ 300 കൊലപാതകത്തിനെ വിശദീകരിക്കുന്നു) ശരിക്ക് വായിക്കാത്തതിൽ ഖേദമുണ്ട്” എന്നായിരുന്നു കട്ജുവിന്റെ വിമർശനം.

കട്ജു മാപ്പു പറഞ്ഞു; കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയെ ഫേസ്ബുക്കിൽ വിമർശിച്ചെഴുതിയതിന്റെ പേരിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മാപ്പു പറഞ്ഞു. സുപ്രീം കോടതി മാപ്പു സ്വീകരിച്ച് കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു പരമോന്നത കോടതി ഒരു മുൻ ജസ്റ്റിസിനെതിരേ നോട്ടീസ് അയയ്ക്കുന്നത്. അയച്ച നോട്ടീസ് പ്രകാരം നവംമ്പർ 17 നു കട്ജു കോടതിൽ ഹാജരാകുകയും വാദത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

വിധിയെയല്ല, വിധികർത്താക്കളെ ആക്രമിക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തിയെന്ന പേരിലായിരുന്നു കട്ജുവിനെതിരെ നോട്ടീസ് അയച്ചത്. “കോടതി സെക്ഷൻ 300 (ഐ പിസി സെക്ഷൻ 300 കൊലപാതകത്തിനെ വിശദീകരിക്കുന്നു) ശരിക്ക് വായിക്കാത്തതിൽ ഖേദമുണ്ട്” എന്നായിരുന്നു കട്ജുവിന്റെ വിമർശനം.

പിന്നീട് ഫേസ്ബുക്കിൽ നിന്നും കട്ജു തന്റെ പരാമർശങ്ങൾ പിൻ വലിച്ചെങ്കിലും കോടതി നടപടികൾ തുടർന്നു. ഇതിനെത്തുടർന്ന്, കട്ജു മാപ്പു പറയുകയും കോടതി അത് ശരി വയ്ക്കുകയും ചെയ്തതോടെ നടപടികൾക്ക് വിരാമമിടുകയായിരുന്നു.

“മുകളിൽ കൊടുത്തിട്ടുള്ള എഴുത്തുകൾ പ്രസിദ്ധീകരിച്ചതിന് ഞാൻ നിരുപാധികം മാപ്പു പറയുകയും അവയെ ബ്ലോഗിൽ നിന്നും ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യുന്നു,” എന്നായിരുന്നു കട്ജുവിന്റെ മാപ്പപേക്ഷ.

ജസ്റ്റിസ് രഞ്ചൻ ഗൊഗോയും ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതും അടങ്ങിയ ബെഞ്ചാണ് മാപ്പു സ്വീകരിക്കുന്നതായും നടപടികൾ അവസാനിപ്പിക്കുന്നതായും അറിയിച്ചത്.

Read More >>