ഒരു മെക്‌സിക്കന്‍ അപാരതയില്‍ ജൂഡ് ആന്തണിയില്ല; സംവിധായകന്‍ ടോം ഇമ്മട്ടി പ്രതികരിക്കുന്നു

മഹാരാജാസിലെ ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയില്‍ സംവിധായകന്‍ ജൂഡ് ആന്തണി ഇല്ല. മറ്റൊരു സംവിധായകന്‍ അനൂപ് കണ്ണന്‍ നിര്‍മിക്കുന്ന സിനിമയില്‍ ജൂഡ് തിരക്കഥ എഴുതുന്നുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ടൈറ്റില്‍ വീഡിയോയില്‍ ജൂഡിന്റെ പേരില്ല. വിശദീകരണമായി സംവിധായകന്‍ ടോം ഇമ്മട്ടി.

ഒരു മെക്‌സിക്കന്‍ അപാരതയില്‍ ജൂഡ് ആന്തണിയില്ല; സംവിധായകന്‍ ടോം ഇമ്മട്ടി പ്രതികരിക്കുന്നു

സംവിധായകന്‍ അനൂപ് കണ്ണന്റെ നിര്‍മാണത്തില്‍ ജൂഡ് ആന്തണി ജോസഫ് തിരക്കഥയെഴുതി നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന പേരില്‍ വാര്‍ത്തകള്‍ വന്നിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോയില്‍ നിന്നു ജൂഡിനെ ഒഴിവാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ജൂഡ് ആന്തണി ഫേസ്ബുക്കിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ അദ്ദേഹത്തിനുണ്ടായ തെറിവിളിയും ജനസമ്മതിക്കുറവും സിനിമയെ ബാധിക്കുമോ എന്ന പേടിയില്‍ അണിയറക്കാര്‍ ജൂഡിനെ ഒഴിവാക്കിയതാണോ എന്നും സംശയിക്കുന്നവരുണ്ട്.


https://www.youtube.com/watch?v=2RoWI4duU74&feature=youtu.be

ഒരു മെക്‌സിക്കന്‍ അപാരതയെക്കുറിച്ചും ജൂഡിന്റെ പേര് ഒഴിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സംവിധായകന്‍ ടോം ഇമ്മട്ടി സംസാരിക്കുന്നു.

ജൂഡ് ആന്തണി ജോസഫിന്റെ തിരക്കഥയില്‍ അനൂപ് കണ്ണന്റെ നിര്‍മാണത്തില്‍ വരുന്ന സിനിമ എന്ന രീതിയില്‍ വന്ന സിനിമയില്‍ നിന്നു ജൂഡ് പുറത്തായതിന്റെ കാരണം ?


നേരത്തെ ഉണ്ടായിരുന്ന തിരക്കഥയില്‍ കുറച്ചു മാറ്റങ്ങളുണ്ട്, അതുകൊണ്ട് തിരക്കഥയുടെ ക്രെഡിറ്റ് എന്റെ പേരിലായിരിക്കും. എസ്.എഫ്.ഐ കെ.എസ്.യു പരിപാടികളൊക്കെ വന്നതിനാല്‍ തിരക്കഥ ഞാന്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. ഒരു മൂന്നുകൊല്ലം മുമ്പു തീരുമാനിച്ച പ്രോജക്ടാണ്. അന്നതൊരു കലാലയ ചിത്രം മാത്രമായിരുന്നു. എന്നാല്‍ ഇന്നതു ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ്.
അന്നത്തേതില്‍ നിന്നു തിരക്കഥ ഒരുപാടു മാറിയിട്ടുണ്ട്. അതുകൊണ്ടു ജൂഡിന്റെ പേര് ഒഴിവാക്കുകയായിരുന്നു.

Image may contain: 3 people, people standing, wedding and outdoor

സോഷ്യല്‍ മീഡയില്‍ ജൂഡ് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണോ ഒഴിവാക്കാന്‍ കാരണം?

ജൂഡിന്റെ ആശയങ്ങളല്ല ഈ സിനിമയിലുള്ളത്. തിരക്കഥയുടെ ജോലികള്‍ നടക്കുന്ന സമയത്തു ജൂഡ് അവന്റെ സിനിമയുടെ തിരക്കിലായിരുന്നു. പലപ്പോഴായി തിരക്കഥയില്‍ മാറ്റം വരുത്തിയപ്പോള്‍ ജൂഡ് എഴുതിയ തിരക്കഥയുടെ അവസ്ഥ തന്നെ മാറിയിരുന്നു. അപ്പോള്‍ ജൂഡിനോടു സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു കുഴപ്പമില്ലെന്ന്...

മൂലകഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ?

ആദ്യം തന്നെ കഥയും സംഭാഷണവും എന്റേതായിരുന്നു. തിരക്കഥ മാത്രമാണ് ജൂഡ് ചെയ്തിരുന്നത്. ആശയപരമായ രീതിയില്‍ ഒരുപാടു സീനുകള്‍ മാറ്റേണ്ടി വന്നു.

[caption id="attachment_71243" align="alignleft" width="380"] ടോം ഇമ്മട്ടി[/caption]

നിങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായിട്ടുണ്ടോ ?

തര്‍ക്കങ്ങളുണ്ടായിട്ടില്ല. അവന്‍ അവന്റെ സിനിമകളുമായി മുന്നോട്ടു പോകുന്നു. ഞാന്‍ എന്റേതും. ആശയപരമായി ഞങ്ങള്‍ രണ്ടു പേരും വ്യത്യാസമുള്ളവരാണ്. ആദ്യ തിരക്കഥയില്‍ നിന്നു സിനിമ ഷൂട്ടിലെത്തുമ്പോഴേക്കും ഒരുപാടു മാറ്റങ്ങളുണ്ടാവും. എഴുതിയെഴുതിയാണ് തിരക്കഥ രൂപപ്പെടുന്നത്.

മഹാരാജാസിലുണ്ടായ ചില സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഇതിലുള്ള ഭൂരിഭാഗം സീനുകളും നടന്ന സംഭവങ്ങളാണ്. അതില്‍ തന്നെ ജൂഡ് ചില സ്ഥലങ്ങളില്‍ സിനിമാറ്റിക് ആയിരുന്നു. അതു മാറ്റി റിയലിസ്റ്റിക്കായാണ് ഞാന്‍ സമീപിച്ചത്. ജൂഡിന്റെ ആശയങ്ങളില്‍ നിന്നു മാറിയതോടെ തിരക്കഥ പൂര്‍ണമായി എന്റേതാകുകയായിരുന്നു. മെക്‌സിക്കന്‍ അപാരത എന്ന ടൈറ്റിലാണ് കഥയുടെ മൂലസംഭവം. ഞാന്‍ പറഞ്ഞല്ലോ കാലാനുഗതമായ മാറ്റങ്ങളാണ് തിരക്കഥയില്‍ സംഭവിച്ചത്.

തന്റെ തിരക്കഥയല്ലാത്തതുകൊണ്ട് പേരില്ല: ജൂഡ്


മെക്‌സിക്കന്‍ അപാരത തന്റെ തിരക്കഥയല്ലെന്നും അതുകൊണ്ടു തന്റെ പേരു കൊടുക്കേണ്ട ആവശ്യമില്ലെന്നും സംവിധായകന്‍ ജൂഡ് ആന്റണി പറഞ്ഞു.

Read More >>