ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചു; പശ്ചിമ ബംഗാളിലെ ബിജെപി ഉപാധ്യക്ഷന്‍ ജയപ്രകാശ് മജുംദാര്‍ അറസ്റ്റില്‍

ഏഴരലക്ഷം രൂപ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, മൂന്നുമാസത്തിനുശേഷം ജോലിയുടെ കാര്യം പറഞ്ഞപ്പോള്‍ ജയപ്രകാശ് മജുംദാര്‍ പണംവാങ്ങിയ കാര്യം നിഷേധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.

ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചു; പശ്ചിമ ബംഗാളിലെ ബിജെപി ഉപാധ്യക്ഷന്‍ ജയപ്രകാശ് മജുംദാര്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ വഞ്ചനാ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് അറസ്റ്റിലായി. ബിജെപി നേതാവ് ജയപ്രകാശ് മജുംദാറാണ് അറസ്റ്റിലായത്. സ്‌കൂള്‍ സര്‍വീസ് മിഷന്‍ (എസ്.എസ്.സി.) ഉദ്യോഗാര്‍ഥികളില്‍നിന്നും ജോലി നല്‍കാമെന്നുപറഞ്ഞ് ഏഴു ലക്ഷം രൂപ വാങ്ങി കബിളിപ്പിച്ചെന്ന പരാതിയിലാണ് മജുംദാറിനെ പൊലീസ് അറസ്റ്റു ചെയ്തത്.

ഉദ്യോഗാര്‍ഥികളില്‍ ഒരാളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജയപ്രകാശ് മജുംദാറിനെ പരിചയപ്പെടുകയും

തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷംമുതല്‍ പത്തുലക്ഷം വരെ ഇയാള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ഏഴരലക്ഷം രൂപ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, മൂന്നുമാസത്തിനുശേഷം ജോലിയുടെ കാര്യം പറഞ്ഞപ്പോള്‍ ജയപ്രകാശ് മജുംദാര്‍ പണംവാങ്ങിയ കാര്യം നിഷേധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28 നാണ് ജയപ്രകാശിനെതിരെ പോലീസില്‍ പരാതിയെത്തിയത്. സംഭവത്തില്‍ പോലീസ് ജയപ്രകാശിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Read More >>