തമിഴനു ജല്ലിക്കെട്ട്, മലയാളിക്ക് ഇല്ലിക്കെട്ട്; തമിഴരുടെ ഐക്യത്തെ അഭിനന്ദിച്ചും മലയാളിയുടെ അനൈക്യത്തെ വിമര്‍ശിച്ചും ജോയ് മാത്യു

തമിഴര്‍ക്കു സ്വന്തമെന്നു പറയാന്‍ ജല്ലിക്കട്ടെങ്കിലും ഉണ്ടെന്നു പറയുന്ന ജോയ് മാത്യു മലയാളിക്കു പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ട് മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. ജനവികാരം എന്നാല്‍ ഇതാണെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുതലെടുക്കാന്‍ കഴിയാത്ത തമിഴന്റെ അത്മവീര്യമാണു ജല്ലിക്കട്ട് എന്നും ജോയ് മാത്യു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജല്ലിക്കട്ടിനെ അഭിനന്ദിച്ച് ജോയ് മാത്യു രംഗത്തെത്തിയത്.

തമിഴനു ജല്ലിക്കെട്ട്, മലയാളിക്ക് ഇല്ലിക്കെട്ട്; തമിഴരുടെ ഐക്യത്തെ അഭിനന്ദിച്ചും മലയാളിയുടെ അനൈക്യത്തെ വിമര്‍ശിച്ചും ജോയ് മാത്യു

ജല്ലിക്കട്ടിനായി തമിഴ് ജനത ഒന്നാകെ നടത്തുന്ന പ്രതിഷേധത്തെ അനുകൂലിച്ചും കേരളീയര്‍ക്കിടയിലെ അനൈക്യത്തെ വിമര്‍ശിച്ചും നടന്‍ ജോയ്മാത്യു. തമിഴനു ജല്ലിക്കെട്ട്, മലയാളിക്ക് ഇല്ലിക്കെട്ട് എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജല്ലിക്കട്ടിനെ അഭിനന്ദിച്ച് ജോയ് മാത്യു രംഗത്തെത്തിയത്.

തമിഴര്‍ക്കു സ്വന്തമെന്നു പറയാന്‍ ജല്ലിക്കട്ടെങ്കിലും ഉണ്ടെന്നു പറയുന്ന ജോയ് മാത്യു മലയാളിക്കു പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ട് മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. ജനവികാരം എന്നാല്‍ ഇതാണെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുതലെടുക്കാന്‍ കഴിയാത്ത തമിഴന്റെ അത്മവീര്യമാണു ജല്ലിക്കട്ട് എന്നും ജോയ് മാത്യു പറയുന്നു.


തങ്ങളുടെ സാംസ്‌കാരിക തനിമയെ നെഞ്ചോടു ചേര്‍ക്കുന്ന ദ്രാവിഡപ്പെരുമയാണത്. അകലെനിന്നും നോക്കുന്നവര്‍ക്കു പോഴത്തമായി തോന്നാം. എന്നാല്‍ തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തെ അവരില്‍ നിന്നും പറിച്ചുമാറ്റുമ്പോള്‍ ഒരുനാടു മുഴുവന്‍ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്നു. അപ്പോള്‍ ഏതു ഭരണകൂടവും നിയമങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരാവും. ഇത്തരം ജനമുന്നേറ്റങ്ങളൂടെ പേരാണു ജല്ലിക്കട്ടെന്നു അഭിപ്രായപ്പെടുന്ന ജോയ് മാത്യു കഷ്ടകാലത്തിനു നമ്മള്‍ മലയാളിക്ക് 'ഇതാ നമ്മുടെ സാംസ്‌കാരികത്തനിമ 'എന്നു പറയാനും ഒറ്റക്കെട്ടായി നില്‍ക്കാനും എന്നാണു കഴിയുക എന്നും ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം