ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പേര്‍ അച്ചടിപ്പിക്കുന്ന ഡയറി ഒരു പാഴ്‌ച്ചെലവല്ലേ? അവ നശിപ്പിക്കാതെ നിര്‍ധനകുട്ടികള്‍ക്ക് നോട്ടെഴുതാനെങ്കിലും കൊടുക്കാനപേക്ഷിച്ച് ജോയ് മാത്യു

ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പേര്‍ അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്‌ച്ചെലവല്ലേ? നാടിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകള്‍ ജനമനസ്സില്‍ എഴുതപ്പെടുകയെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു. പാറ്റയും ചിതലും തിന്നുതീര്‍ക്കുന്ന ഡയറിലെ പേരില്‍ ഒരു കാര്യവുമില്ലെന്ന് ഇവര്‍ എന്നാണു മനസ്സിലാക്കുക. അച്ചടിച്ച ഡയറികള്‍ നശിപ്പിക്കുന്നതിനു പകരം നിര്‍ധനരായ കുട്ടികള്‍ക്ക് നോട്ടെഴുതാനെങ്കിലും കൊടുക്കുവാന്‍ അപേക്ഷിക്കുന്നതായും ജോയ്മാത്യു പോസ്റ്റില്‍ കുറിക്കുന്നു.

ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പേര്‍ അച്ചടിപ്പിക്കുന്ന ഡയറി ഒരു പാഴ്‌ച്ചെലവല്ലേ? അവ നശിപ്പിക്കാതെ നിര്‍ധനകുട്ടികള്‍ക്ക് നോട്ടെഴുതാനെങ്കിലും കൊടുക്കാനപേക്ഷിച്ച് ജോയ് മാത്യു

അക്ഷരമാലാ ക്രമം തെറ്റിച്ച് അച്ചടിച്ച് വിവാദമായ സര്‍ക്കാര്‍ ഡയറികള്‍ പിന്‍വലിച്ചു നശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവര്‍ക്ക് കക്ഷത്തില്‍ വെച്ചുനടക്കാനും താന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെന്നു നടിക്കാനുമല്ലാതെ സര്‍ക്കാര്‍ ഡയറികൊണ്ടുള്ള പ്രയോജനം എന്താണെന്ന് ജോയ് മാത്യു ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഡയറി വിവാദത്തിനെതിരെ ജോയ് മാത്യു രംഗത്തുവന്നിരിക്കുന്നത്.


ഇപ്പോള്‍ ഡയറിയില്‍ തങ്ങളുടെ പേരുകള്‍ അച്ചടിച്ചപ്പോള്‍ സ്ഥാനം തെറ്റിച്ചുവന്നതില്‍ മനംനൊന്ത മന്ത്രിമാര്‍ അച്ചടിച്ചുകഴിഞ്ഞ 40,000ലധികം ഡയറികള്‍ നശിപ്പിക്കാനൊരുങ്ങുന്നു. ഒരു ഡയറി അച്ചടിക്കാന്‍ 185 രൂപ ചെലവുവരുമെന്നും 40,000 ഡയറി അച്ചടിച്ചു വിതരണം ചെയ്യാന്‍ ഏകദേശം ഒരു കോടി രൂപയോളം വരുമെന്നുമാണറിയുന്നത്. ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പേര്‍ അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്‌ച്ചെലവല്ലേ? നാടിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകള്‍ ജനമനസ്സില്‍ എഴുതപ്പെടുകയെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു.

അല്ലാതെ പാറ്റയും ചിതലും തിന്നുതീര്‍ക്കുന്ന ഡയറിലെ പേരില്‍ ഒരു കാര്യവുമില്ലെന്ന് ഇവര്‍ എന്നാണു മനസ്സിലാക്കുക. അച്ചടിച്ച ഡയറികള്‍ നശിപ്പിക്കുന്നതിനു പകരം നിര്‍ധനരായ കുട്ടികള്‍ക്ക് നോട്ടെഴുതാനെങ്കിലും കൊടുക്കുവാന്‍ അപേക്ഷിക്കുന്നതായും ജോയ്മാത്യു പോസ്റ്റില്‍ കുറിക്കുന്നു. മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ലെന്ന് ഇടയ്‌ക്കൊക്കെ ഓര്‍ക്കുന്നതു നല്ലതാണ്. ആരൊക്കെ ഈ കസേരയില്‍നിന്നും ഇനിയും തെറിക്കാന്‍ കിടക്കുന്നു. അതുകൊണ്ട് ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ എന്നുപറഞ്ഞാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിക്കുന്നത്.സിപിഎം മന്ത്രിമാരുടെ പേര് ആദ്യവും സിപിഐ മന്ത്രിമാരുടേത് അവസാനവുമായി അച്ചടിച്ചതോടെയാണ് ഡയറിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. സിപിഐ സംസ്ഥാനനിര്‍വ്വാഹക സമിതിയിലടക്കം വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് അച്ചടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.