തൊഴിലിടത്തെ ഉപയോഗശൂന്യമായി കിടന്ന പൊതുടോയ്‌ലറ്റ് സ്വന്തം പണവും അധ്വാനവും ചെലവാക്കി നന്നാക്കിയെടുത്താണ് ജോഫിന്‍ പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്

തന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ബില്‍ഡിംഗിലെ ഇടിഞ്ഞുപൊളിഞ്ഞു ഉപയോഗ ശൂന്യമായിക്കിടന്ന പൊതു ടോയ്‌ലറ്റ് സ്വന്തം കൈയിലെ പണം മുടക്കി വൃത്തിയാക്കി എടുത്താണ് ജോഫിന്‍ ജയിംസ് തന്റെ പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്.

തൊഴിലിടത്തെ ഉപയോഗശൂന്യമായി കിടന്ന പൊതുടോയ്‌ലറ്റ് സ്വന്തം പണവും അധ്വാനവും ചെലവാക്കി നന്നാക്കിയെടുത്താണ് ജോഫിന്‍ പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്

മാറ്റങ്ങള്‍ സ്വയമുണ്ടാകുന്നതല്ല, അത് ഉണ്ടാക്കിയെടുക്കുന്നതാണെന്നു ജോഫിന്‍ ജയിംസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ ഒരാള്‍ കമന്റായി കുറിച്ചിട്ടുണ്ട്. അതിനുതകുന്ന പ്രവര്‍ത്തിയാണ് ജോഫിന്‍ ജയിംസ് എന്ന യുവാവില്‍ നിന്നുമുണ്ടായതും. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹമിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായി ഇ-ഇടങ്ങളില്‍ നിറയുകയാണ്.

തന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ബില്‍ഡിംഗിലെ ഇടിഞ്ഞുപൊളിഞ്ഞു ഉപയോഗ ശൂന്യമായിക്കിടന്ന പൊതു ടോയ്‌ലറ്റ് സ്വന്തം കൈയിലെ പണം മുടക്കി വൃത്തിയാക്കി എടുത്താണ് ജോഫിന്‍ ജയിംസ് തന്റെ പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്. ടോയ്‌ലറ്റിന്റെ ശോചനീയാവസ്ഥ കാരണം അത് ആരും ഉപയോഗിക്കാറില്ലായിരുന്നു. 93 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഈ ബില്‍ഡിംഗില്‍ അതുകൊണ്ടുതന്നെ 'കാര്യസാദ്ധ്യത്തിനു' അല്‍പ്പം പ്രയാസവുമായിരുന്നു.


മെനക്കെടാന്‍ ആരും മുന്നോട്ടു വരാത്തതിനാലും ഇത്തരം കാര്യങ്ങള്‍ തന്റെ കൂടി ഉത്തരവാദിത്വം ആണെന്നു തോന്നിയതിനാലും പുതുവര്‍ഷപ്പിറവിയുടെ അന്നു ജോഫിന്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഇറങ്ങുകയായിരുന്നു. സിമന്റും മണലും പാകാനുള്ള ടൈല്‍സും സ്വന്തം കൈയില്‍ നിന്നും കാശു മുടക്കി ജോഫിന്‍ വാങ്ങി. രണ്ടു ബംഗാളി പണിക്കാരേയും കൂട്ടി ആ കര്‍മ്മത്തിലേക്കു കടന്നു. മണിക്കൂറുകള്‍ക്കുശേഷം പുതുപുത്തനായി ആ ടോയ്‌ലറ്റിനെ ജോഫിന്‍ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്കു വിട്ടുനല്‍കുകയും ചെയ്തു.

Read More >>