ജിഷ്ണുവിന്റെ ഹത്യ: നുണപറയുന്ന എഫ്‌ഐആറുമായി പൊലീസ്; ജഡത്തിലെ മുറിവുകളെ പറ്റി മൗനം

സര്‍വ്വകലാശാലയും വിദ്യാഭ്യാസ മന്ത്രിയും ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് പറയുമ്പോഴും വിരുദ്ധാഭിപ്രായങ്ങള്‍ അനാവശ്യമായി തിരുകിയ എഫ്‌ഐആറുമായി പൊലീസ്. കോളേജ് മാനേജ്‌മെന്റിനെ രക്ഷിക്കാനാണ് ഇതെന്നു വ്യക്തം.

ജിഷ്ണുവിന്റെ ഹത്യ: നുണപറയുന്ന എഫ്‌ഐആറുമായി പൊലീസ്; ജഡത്തിലെ മുറിവുകളെ പറ്റി മൗനംസ്‌പെഷ്യല്‍ ഡെസ്‌ക്: ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍ കണ്ടെത്തിയിട്ടും പരാതികളെയൊന്നും മുഖവിലയ്‌ക്കെടുക്കാതെ കോളേജ് മാനേജ്‌മെന്റിനു വേണ്ടി തയ്യാറാക്കിയതെന്ന് ഉറപ്പിക്കാവുന്ന എഫ്‌ഐആറുമായി പൊലീസ്. ജിഷ്ണുവിന്റെ ജഡത്തില്‍ കണ്ടെത്തിയ മുറിവുകളടക്കമുള്ളയെ പറ്റി യാതൊരു പരാമര്‍ശവും എഎഫ്‌ഐആറിലില്ല.

https://www.youtube.com/watch?v=_FNuEdVgmX8

ആത്മഹത്യ തന്നെയോ എന്ന സംശയം നിലനില്‍ക്കുന്നതിനിടയില്‍, ആത്മഹത്യതന്നെയെന്ന് വിധിപ്രഖ്യാപനം നടത്തുകയാണ് എഫ്‌ഐആര്‍. ഇത്തരത്തിലൊരു ദൗത്യം നിര്‍വ്വഹിക്കേണ്ട ചുമതല എഫ്‌ഐആറിനില്ല. 'കോളേജില്‍ നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ കണ്ടുപിടിച്ചതിലുള്ള മനോവിഷമത്താല്‍ സ്വയം മരിക്കണമെന്നുള്ള ഉദ്ദേശത്തിലും കരുതലോടും കൂടി... നെഹ്രുകോളേജ് വക ഹോസ്റ്റലിലെ റൂമിനകത്തെ ബാത്ത്‌റൂമില്‍ തോര്‍ത്തുമുണ്ടില്‍ കെട്ടിതൂങ്ങി നില്‍ക്കുന്നതു കണ്ട് കൂട്ടുകാര്‍ കെട്ടഴിച്ച് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു'എന്നാണ് എഫ്‌ഐആര്‍ കോളേജ് മാനേജ്‌മെന്റിനെ കുറ്റവിമുക്തമാക്കുന്നത്.
ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കും ആറിയാമെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്നലെ, ജിഷ്ണുവിന്റെ അമ്മയെ കണ്ടും പറഞ്ഞിരുന്നു.  കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്നു ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കുകൊണ്ടുപോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. മുറിയില്‍ മാനസികമായും ശാരീരികമായും ജിഷ്ണുവിനെ പീഡിപ്പിച്ചതാകാമെന്ന അനുമാനത്തിലാണു ബന്ധുക്കളും സുഹൃത്തുക്കളും- ഇതൊന്നും എഫ്‌ഐആറില്‍ പറയുന്നില്ല.ജിഷ്ണു കോപ്പിയടിച്ചതായി കോളേജ് പരാതി നല്‍കിയിട്ടില്ലെന്ന്് സാങ്കേതിക സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയതാണ്. പരീക്ഷയ്ക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചാലോ കൃത്രിമം കാണിച്ചാലോ അന്നേ ദിവസം തന്നെ കോളേജധികൃതര്‍ സര്‍വ്വകലാശാലയെ വിവരമറിയക്കണം എന്നാണ് ചട്ടം. ഇതുണ്ടായിട്ടില്ല. എന്നിട്ടും എഫ്‌ഐആറില്‍ എങ്ങനെ കോപ്പിയടിച്ചു എന്നു ഉറപ്പാക്കിയെന്ന് പൊലീസ് വ്യക്തമാക്കേണ്ടി വരും.പ്രഥമദൃഷ്ട്യാതന്നെ മാനോജ്‌മെന്റിനെ സഹായിക്കാനുള്ള കരുതിക്കൂട്ടിയ എഫ്‌ഐആറാണിതെന്ന് വ്യക്തം. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ മൂന്നു പേരെ സസ്‌പെന്റ് ചെയ്ത കോളേജ് മാനേജ്‌മെന്റ് കുറ്റം സ്വയമേറ്റെടുത്തു കഴിഞ്ഞു. എന്നിട്ടും പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

പൊലീസ് അന്വേഷ്ണത്തില്‍ വിശ്വാസമുണ്ടെന്നാണ് ഇതുവരെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. പൊലീസ് അന്വേഷണത്തെ സംബന്ധിച്ച് തുടക്കം മുതല്‍ പരാതിയുണ്ട്. അഴിമതിയുടെ പേരില്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പിയാണ് ആദ്യം അന്വേഷിച്ചത്. പൊലീസ് അന്വേഷണത്തിലെ വിശ്്വാസ്യത നഷ്ടപ്പെടുന്നത് സമരത്തെ തെരുവില്‍ ആളിക്കത്തിക്കും.

Read More >>