പാമ്പാടി നെഹ്‌റു കോളജിലെ അധ്യാപകന്‍ പ്രവീണ്‍ ഡിപ്ലോമക്കാരനെന്ന് ഉറച്ച് ഹാക്കര്‍മാര്‍; ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്ന് നാരദയോട് 'ഇന്‍ഫേമസ് കേരള'

നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കോളജുകളില്‍ നിശ്ചിത യോഗ്യതയില്ലാത്ത അധ്യാപകര്‍ ഉണ്ടെന്ന വിവരം 'ഇന്‍ഫേമസ് കേരള' എന്ന ഹാക്കര്‍ക്കൂട്ടായ്മ വെളിപ്പെടുത്തിയിരുന്നു. ജിഷ്ണു കോപ്പിയടിച്ചെന്നാരോപിക്കുകയും പരിഹസിക്കുകയും ചെയ്ത സി പി പ്രവീണ്‍ എന്ന അധ്യാപകന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ അടക്കമുള്ളയാണ് കോളജിന്റെ സെര്‍വറില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. തങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ ശരിയാണെന്ന് നാരദാന്യൂസിനയച്ച ഇമെയില്‍ സന്ദേശത്തില്‍ ഹാക്കര്‍ക്കൂട്ടായ്മ വ്യക്തമാക്കുകയാണ്.

പാമ്പാടി നെഹ്‌റു കോളജിലെ അധ്യാപകന്‍ പ്രവീണ്‍ ഡിപ്ലോമക്കാരനെന്ന് ഉറച്ച് ഹാക്കര്‍മാര്‍; ജിഷ്ണുവിന്റെ മരണത്തില്‍  പ്രതികാരം ചെയ്യുമെന്ന് നാരദയോട്ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതിക്കൂട്ടിലായ തൃശ്ശൂര്‍ പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകര്‍ക്ക് നിശ്ചിത യോഗ്യതയില്ലെന്ന് ആരോപിച്ച് പുറത്ത് വിട്ട രേഖകളില്‍ ഉറച്ചുനില്‍ക്കുന്നതായി ഹാക്കര്‍മാരുടെ കൂട്ടായ്മയായ 'ഇന്‍ഫേമസ് കേരള'. ഈ രേഖകളുടെ ആധികാരികതയില്‍ സംശയമുന്നയിച്ച് നാരദാന്യൂസ്  വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ചോര്‍ത്തിയ വിവരങ്ങൾ സത്യസന്ധമാണെന്ന് നാരദാന്യൂസിനയച്ച ഇമെയില്‍ സന്ദേശത്തില്‍ ഹാക്കര്‍ക്കൂട്ടായ്മ വ്യക്തമാക്കുന്നു.


എന്‍ജിഐ ഗ്രൂപ്പിന്റെ എല്ലാ കോളജുകളിലെയും അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുടെ പേര്, വിലാസം, മാതാപിതാക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയ്ല്‍, സാലറി അക്കൗണ്ട് വിവരങ്ങള്‍, പാന്‍കാര്‍ഡ് നമ്പര്‍ എന്നിവയാണു സൈബര്‍ അതിര്‍ത്തി സംഘം (cyber frontier group) എന്നു സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍ കൂട്ടായ്മ പുറത്തുവിട്ടത്.

ചോര്‍ത്തിയത് കൃത്യവും സത്യസന്ധവുമായ വിവരങ്ങളാണെന്ന് 'ഇന്‍ഫേമസ് കേരള' പറയുന്നു. പാന്‍കാര്‍ഡ്, അക്കൗണ്ട് വിവരങ്ങള്‍ പ്രകാരം ഇത് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ ശരിയാണെന്നു കാണാം. കോര്‍പ്പറേറ്റ് സെര്‍വ്വറില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് തീരുമാനമെന്നും ഹാക്കര്‍ക്കൂട്ടായ്മ ഇമെയില്‍ സന്ദേശത്തില്‍ അറിയിച്ചു.

ഹാക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ വികൃതമാക്കുന്നതിനോട് യോജിപ്പില്ല, അവയിലെ വിവരങ്ങള്‍ തങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണെന്നും കരുതുന്നുവെന്നും സന്ദേശത്തിലുണ്ട്. ജിഷ്ണുവിന്റെ നീതിയ്ക്കായുള്ള പോരാട്ടത്തില്‍ ഒപ്പം നിന്നതിനെ അഭിനന്ദിക്കുന്നു.

[caption id="attachment_73579" align="aligncenter" width="473"] ഇൻഫേമസ് കേരള നാരദാന്യൂസിന് അയച്ച ഇമെയിൽ സന്ദേശം[/caption]

ഇവിടംകൊണ്ട് ഒന്നും അവസാനിപ്പിക്കില്ല. സെര്‍വ്വര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് വലിയ പോരാട്ടത്തിനുള്ള ചെറിയ ചുവട് വെപ്പ് മാത്രമാണ്. കൂടെയുള്ള സുഹൃത്തിന്റെ ത്യാഗത്തിന് കടുത്ത പ്രതികാരവുമായി വലിയ ആക്രമണങ്ങള്‍ നടത്തുമെന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

ഹാക്കമാട ചോത്തിയ വിവരങ്ങള്‍ പ്രകാരം ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന അദ്ധ്യാപകന്‍ സിപി പ്രവീണിന് എഐസിടിഇ നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത വിദ്യാഭ്യാസ യോഗ്യതകളില്ല. ഇന്‍ഫേമസ് കേരള പുറത്തുവിട്ട പട്ടികയില്‍ അസിസ്റ്റന്റ് പ്രൊഫസറായി രേഖപ്പെടുത്തിയിരിക്കുന്ന പ്രവീണിന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയാണുള്ളത്.

ഹാക്കര്‍മാര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടിക്രമങ്ങളിലേക്ക് സാങ്കേതികസവ്വകലാശാലയ്ക്ക് പോകേണ്ടിവരും. അധ്യാപകരുടെ യോഗ്യത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാനേജ്‌മെന്റ്ാണ് മരുപടി നല്‍കേണ്ടത്.

ന്യൂസീലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഗാ എന്ന അണ്ടര്‍ഗ്രൗണ്ട് വെബ്‌സൈറ്റിലാണ് ഈ വിവരങ്ങളടങ്ങിയ ഫയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പകര്‍പ്പവകാശ ലംഘനത്തിനും കണ്ടന്റ് തെഫ്റ്റിനും ഹോളിവുഡ് സ്റ്റുഡിയോകള്‍ അമേരിക്കയില്‍ നല്‍കിയ കേസുകളെത്തുടര്‍ന്നു നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഫയല്‍ ഷെയറിങ് സൈറ്റാണിത്.

നെഹ്രു ഗ്രൂപ്പിന്റെ സര്‍വറില്‍ നുഴഞ്ഞുകയറി അതില്‍ ലഭ്യമായ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും അടക്കമുള്ള മുഴുവന്‍ ഇമെയ്ല്‍ അഡ്രസുകളിലേക്കും ഈ ഫയലിലേക്കുള്ള ലിങ്ക് ഇവര്‍ മെയില്‍ ചെയ്തിരുന്നു. കൂടാതെ വാട്‌സ് ആപ് വഴിയും പ്രചരിക്കുന്ന ലിങ്ക് ട്രോള്‍ കെടിയു എന്ന ഫേസ്ബുക്കിലെ ക്ലോസ്ഡ് ഗ്രൂപ്പിലും അപ് ലോഡ് ചെയ്തിരുന്നു.

Read More >>