21 ഫീമെയില്‍ മധ്യപ്രദേശ്; വഞ്ചിച്ച കാമുകന്റെ ലിംഗം മുറിച്ചെടുത്ത് കാമുകി ഓടി രക്ഷപെട്ടു

കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് 21 കാരിയായ യുവതി കാമുകന്റെ ലിംഗം ഛേദിച്ചത്

21 ഫീമെയില്‍  മധ്യപ്രദേശ്; വഞ്ചിച്ച കാമുകന്റെ ലിംഗം മുറിച്ചെടുത്ത് കാമുകി ഓടി രക്ഷപെട്ടു

മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് സമ്മതിച്ചതിന് യുവതി കാമുകന്റെ ലിംഗം ഛേദിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് 21കാരിയായ യുവതി 23കാരനായ കാമുകന്റെ ലിംഗം ഛേദിച്ചത്. കഴിഞ്ഞ 3-4 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുടെ ആലോചന വന്നപ്പോള്‍ യുവാവ് വിവാഹത്തിന് സമ്മതിച്ചതാണ് കാമുകിയെ പ്രകോപിതയാക്കിയത്.

ഇതേത്തുടര്‍ന്ന് കാമുകനെ ഈ മാസം 23ന് രാത്രി വീട്ടില്‍ വിളിച്ചുവരുത്തിയാണ് യുവതി കൃത്യം നടത്തിയത്. വീടിനകത്ത് പ്രവേശിച്ച് കുറച്ച് സമയത്തിന് ശേഷം യുവതി ലൈംഗിക ബന്ധത്തിന് തയ്യാറാകുന്നതായി ഭാവിച്ച ശേഷം കാമുകന്റെ ലിംഗം അരിവാള്‍ ഉപയോഗിച്ച് ഛേദിക്കുകയായിരുന്നു. ഇതോടെ യുവാവ് അലറിക്കരഞ്ഞപ്പോള്‍ യുവതി ലിംഗവുമായി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. പിന്നീട് സ്വന്തം വിട്ടിലേക്ക് തിരിച്ചുപോയ യുവാവ് വിവരം ആദ്യം  വീട്ടുകാരില്‍ നിന്ന് മറച്ചുച്ചെങ്കിലും അമിതമായ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് പിന്നീട് വിവരമറിയിക്കുകയായിരുന്നു.

ഇതോടെ വീട്ടുകാര്‍ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സക്കായി ഇയാളെ ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിയായ യുവതിയെ കൊത്തുവാള പോലീസ് അറസ്റ്റുചെയ്തു.

Read More >>