ജല്ലിക്കട്ട്: അലങ്കനല്ലൂരിൽ പ്രതിഷേധം; മുഖ്യമന്ത്രി തിരിച്ചു പോയി

ജല്ലിക്കട്ട് വിഷയത്തിൽ ശാശ്വതമായ ഒരു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ അലങ്കനല്ലൂരിൽ നടക്കാനിരുന്ന ജല്ലിക്കട്ട് പ്രതിസന്ധിയിലായി. ഉദ്ഘാടനം ചെയ്യാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർശെൽവം തിരിച്ചു പോയി.

ജല്ലിക്കട്ട്: അലങ്കനല്ലൂരിൽ പ്രതിഷേധം; മുഖ്യമന്ത്രി തിരിച്ചു പോയി

ജല്ലിക്കട്ടിനു പ്രസിദ്ധമായ മധുരയിലെ അലങ്കനല്ലൂരിൽ പ്രദേശവാസികളുടെ പ്രതിഷേധം കാരണം ജല്ലിക്കട്ട് ഉദ്ഘാടനം ചെയ്യാനാകാതെ തമിഴ് ‌നാട് മുഖ്യമന്ത്രി ഒ പനീർശെൽ ‌വം ചെന്നൈയിലേയ്ക്ക് തിരിച്ചു പോയി. ജല്ലിക്കട്ടിനു സ്ഥിരമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അലങ്കനല്ലൂരിൽ രാവിലെ തന്നെ ജല്ലിക്കട്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കാളകൾക്ക് വരാനുള്ള വാഡി വാസിലിലേയ്ക്കുള്ള റോഡുകൾ അടച്ചിരുന്നു. വൈദ്യസഹായത്തിനുള്ള സംഘവും ആംബുലൻസുകളും സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.


എന്നാൽ, ജല്ലിക്കട്ട് വിഷയത്തിൽ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണം എന്നാവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങിയതോടെ ജല്ലിക്കട്ട് തുടങ്ങാൻ സാധിച്ചില്ല. മുഖ്യമന്ത്രി ഒ പനീർശെൽ വത്തിനെ അലങ്കനല്ലൂരിൽ പ്രവേശിക്കാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല. അദ്ദേഹം ഡിണ്ടിഗലിൽ ജല്ലിക്കട്ട് ഉദ്ഘാടനം ചെയ്യുമെന്ന് അറിയുന്നു. അലങ്കനല്ലൂരിൽ പ്രതിഷേധക്കാരെ സമരസപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പ്രതിഷേധങ്ങൾ തുടരുമ്പോൾ ജല്ലിക്കട്ട് വിഷയത്തിൽ ഉടനടി വിധി പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനസർക്കാർ സുപ്രീം കോടതിയോട് ആപേക്ഷിച്ചു.

ചെന്നൈ മറീനാ ബീച്ചിൽ ആൾക്കൂട്ടം പിരിഞ്ഞു പോയിട്ടില്ല. ജല്ലിക്കട്ട് പ്രശ്നം തീർക്കാതെ മറീനയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

ഇപ്പോഴത്തെ നിയമം താൽക്കാലികമാണെങ്കിലും അത് സ്ഥിരമായ ഒരു പരിഹാരത്തിലേയ്ക്കുള്ള മുന്നോടിയാണെന്ന് പനീർശെൽ ‌വം പറഞ്ഞു. ഇപ്പോഴത്തെ നിയമം 6 മാസത്തേയ്ക്കു മാത്രമേ നിലനിൽക്കുകയുള്ളൂ എങ്കിലും അത് പുന:ർ നിർമ്മിക്കുമെന്ന് അദ്ദേഹം അസംബ്ലിയിൽ പറഞ്ഞിരുന്നു.

എന്തൊക്കെയായാലും, ശാശ്വതമായ ഒരു വിധി വരാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാർഥികളടക്കമുള്ള സമരക്കാർ അറിയിച്ചു.

Read More >>