ജല്ലിക്കട്ട്: അക്രമങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണം

ജല്ലിക്കട്ട് പ്രക്ഷോഭവുമായി തമിഴ്‌നാട്ടിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ആണെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നക്‌സലുകളേയും ജിഹാദികളേയും പാകിസ്ഥാന്‍ അനുകൂലികളേയും തുടച്ചു നീക്കാന്‍ രാഷ്ട്രപതി ഭരണം വേണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം.

ജല്ലിക്കട്ട്: അക്രമങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണം

ജല്ലിക്കട്ട് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ജല്ലിക്കട്ട് പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.ഐഎസ്‌ഐ ധനസഹായം ചെയ്യുന്ന സമരമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

തമിഴ്‌നാടിനെ നക്‌സലുകള്‍, ജിഹാദികല്‍, പാകിസ്ഥാന്‍ അനുകൂലികള്‍ എന്നിവരില്‍ മോചിപ്പിക്കാന്‍ സിആര്‍പിഎഫിനേയും ബിഎസ്എഫിനേയും രംഗത്തിറക്കണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടെതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

ദേശവിരുദ്ധര്‍ ജല്ലിക്കട്ട് പ്രക്ഷോബം ഹൈജാക്ക് ചെയ്തു. സംഘാടകര്‍ അവിടെ നിന്ന് പോയി. പ്രഭാകരന്റേയും ഹാഫിസ് സയ്യിദിന്റെയും പോസ്റ്ററുകളാണ് ഇപ്പോള്‍ അവിടെ കാണാന്‍ കഴിയുന്നത്. ജല്ലിക്കട്ട് നിരോധിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

Read More >>