ജല്ലിക്കട്ട് അനുകൂലസമരം; മധുരയിൽ ലാത്തിച്ചാർജ്ജ്; മുപ്പതോളം അനുകൂലികളെ കസ്റ്റഡിയിലെടുത്തു

മധുരൈ അവനിയപുരത്ത് പ്രതിഷേധിക്കുകയായിരുന്നവരെ പൊലീസ് ആദ്യം ലാത്തിച്ചാർജ്ജ് ചെയ്യുകയും പിന്നീട് കരുതൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ജല്ലിക്കട്ട് അനുകൂലസമരം; മധുരയിൽ ലാത്തിച്ചാർജ്ജ്; മുപ്പതോളം അനുകൂലികളെ കസ്റ്റഡിയിലെടുത്തു

മധുരയിൽ ജല്ലിക്കട്ട് നിരോധനത്തിനെതിരെ പ്രതിഷേധിച്ച മുപ്പതോളം ജല്ലിക്കട്ട് അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊങ്കൽ ഉൽസവത്തിനോടനുബന്ധിച്ച് തമിഴ്നാടിന്റെ പരമ്പരാഗത കായികവിനോദമായ ജല്ലിക്കട്ട് നടത്താൻ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മധുരൈ അവനിയപുരത്ത് പ്രതിഷേധിക്കുകയായിരുന്നവരെ പൊലീസ് ആദ്യം ലാത്തിച്ചാർജ്ജ് ചെയ്യുകയും പിന്നീട് കരുതൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

വെള്ളിയാഴ്ച മുതൽ മധുരയിലെ അവനിയാപുരം, പലമേട്, അലങ്കല്ലൂർ എന്നിങ്ങനെ ജല്ലിക്കട്ടിന് പ്രശസ്തമായ ഇടങ്ങളിൽ കനത്ത പൊലീസ് വിന്യാസം ഉണ്ടായിരുന്നു. ജല്ലിക്കട്ടിനെ അനുകൂലിച്ച് വിവിധ സംഘടനകൾ നിരത്തിലിറങ്ങിയതിനെ തുടർന്നാണ് പൊലീസ് രംഗത്തെത്തിയത്.
പൊങ്കലിന് മുമ്പ് ജല്ലിക്കട്ട് സംബന്ധമായ പരാതികളിൽ വിധി പ്രസ്താവിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചത് തമിഴകത്താകെ നൈരാശ്യം വിതച്ചിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധസൂചകമായി ചെറിയ രീതിയിലുള്ള ജല്ലിക്കട്ട് നടത്തിയിരുന്നു.

ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ വെള്ളിയാഴ്ച ചെന്നൈയിൽ പ്രതിഷേധയോഗം നയിച്ചിരുന്നു. ജല്ലിക്കട്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹം വിമർശിച്ചിരുന്നു.

കോടതി വിധിച്ചിട്ടുള്ള ജല്ലിക്കട്ട് നിരോധനം കേന്ദ്രമാക്കി സ്ഥലത്ത് നിയമലംഘനങ്ങളും അക്രമങ്ങളും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More >>