ഇല കൊഴിഞ്ഞ ഒലിവിൻ കൊമ്പും തീ ചൊരിയുന്ന തോക്കുകളും; സമാധാനജീവിതം അസാധ്യമാകുന്ന പശ്ചിമേഷ്യ

"എന്റെ ഒരു കയ്യിൽ ഒലിവു മരത്തിന്റെ കൊമ്പുണ്ട്; മറുകയ്യിൽ തോക്കും. എന്റെ കയ്യിൽനിന്നും ഒലിവിന്‍ കൊമ്പു താഴെ പോകാൻ അനുവദിക്കരുത്" ഇത് പറഞ്ഞത് യാസര്‍ അരാഫത്താണ്. എന്നാല്‍, കാലം പോകെ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഒലിവിന്‍ കൊമ്പ് ഊര്‍ന്നുവീണു, തോക്കുകൾ തീതുപ്പിക്കൊണ്ടേയിരുന്നു. വെസ്റ്റ് ഏഷ്യയുടെ ചരിത്രത്തില്‍ ഇപ്പോഴും അത് തുടരുന്നു.

ഇല കൊഴിഞ്ഞ ഒലിവിൻ കൊമ്പും തീ ചൊരിയുന്ന തോക്കുകളും; സമാധാനജീവിതം അസാധ്യമാകുന്ന പശ്ചിമേഷ്യ

പശ്ചിമേഷ്യയിൽ എപ്പോഴെങ്കിലും സമാധാനം കൈവരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയും സഖ്യരാജ്യങ്ങളും ചേർന്ന് ഇസ്രായേല്‍ രൂപീകരണത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം നേടിക്കൊടുത്തു. അധിനിവേശത്തിനു ലഭിച്ച അംഗീകാരം. അവിടെ അന്നുവരെ ജീവിച്ചിരുന്ന പലസ്തീനുകാർ അടിച്ചിറക്കപ്പെട്ടു. ജീവിക്കാൻ അവര്‍ എവിടെപ്പോകാനാണ്?

ലക്ഷക്കണക്കിന് പലസ്‌തീൻ ജനവിഭാഗം അഭയാര്‍ത്ഥികളായി പല അറേബ്യൻ രാജ്യത്തും കുടിയേറി. സ്വന്തം ദേശം തിരിച്ചു പിടിക്കണം എന്ന് ഇവര്‍ക്കുണ്ടായ മനോഗതിയാണ് പശ്ചിമേഷ്യയിൽ അക്രമണങ്ങൾക്ക് വഴിതുറന്നത്. പലസ്തീൻ സ്വാതന്ത്ര്യ സമരത്തെ ഭീകരവാദം എന്ന് അമേരിക്ക ലോകവ്യാപകമായി പ്രചരിപ്പിച്ചു. ഇതര രാജ്യങ്ങളിലും അവര്‍ പുതിയ ഈ സമരത്തിനു പുതിയ ആഖ്യാനം നല്‍കി -ഇസ്ലാമിക ഭീകരത!


പലസ്തീൻ വിമോചന പോരാളികൾ 1976 ൽ ഫ്രഞ്ച് എയർവേസ് തട്ടിയെടുത്ത സംഭവം പരിശോധിക്കാം. ടെൽ അവിവിൽ നിന്നും പാരിസിലേക്കു പോകുകയായിരുന്ന വിമാനം റാഞ്ചിയതിനു ശേഷം ആദ്യം ലാൻഡ് ചെയ്യുന്നത് ലിബിയയിലെ ബെൻഗാസിയിലായിരുന്നു. ഉടനടി അവിടം വിട്ടുപോകണം എന്ന് ലിബിയ ഭരിച്ചിരുന്ന കേണൽ ഗദ്ദാഫിയുടെ ഉത്തരവ് വരാന്‍ അധികം താമസമുണ്ടായില്ല.

അവിടെ നിന്നും പറന്നുപൊങ്ങിയ വിമാനം പിന്നെ നിലം തൊട്ടത്‌ ഉഗാണ്ടയിലെ എന്ടാബീ വിമാനത്താവളത്തിലായിരുന്നു. ഉഗാണ്ടയുടെ ഭരണാധികാരി ഈദി അമീനായിരുന്നു. അമീന്‍ ഒരു പട്ടാളക്കാരനായിരുന്നു. മാത്രമല്ല, മുസൽമാനായി മതം മാറിയ ക്രിസ്ത്യാനിയും. വിമാന റാഞ്ചൽ നാടകത്തിന് അമീനിന്റെ പിന്തുണ ലഭിച്ചു, എന്നു മാത്രമല്ല നേരിട്ടുള്ള ഇടപെടലും ഉണ്ടായി. ജൂതന്മാരായ 94 പേരെ തടവിലാക്കി ബാക്കിയുള്ളവരെ മോചിപ്പിച്ചു.

അമീനിന്റെ ഇടപെടല്‍ മൂലം പലസ്തീന്‍ വിമോചക പോരാളികൾ ഒന്നടങ്കം തീവ്രവാദികള്‍ എന്നു മുദ്രകുത്താൻ ലോകമാദ്ധ്യമങ്ങൾ മത്സരിച്ചു. മനുഷ്യനെ തിന്നുന്ന ഭരണാധികാരി എന്ന കൊടും ക്രൂരതയുടെ മുഖം അമീനിനിനു ചാര്‍ത്തപ്പെട്ടു. മരിച്ച സ്ത്രീകളുടെ ശരീരവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന മാനസികരോഗി എന്നു ടൈം മാഗസിന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. അര്‍ബന്‍ ക്രൈം, ഭീകരവാദം, ലോകസമാധാനം തകര്‍ക്കുന്നവര്‍... അങ്ങനെ പല പല വിശേഷണങ്ങള്‍. ആരാണ് ഇതിന്റെ പിന്നിലെ സൂത്രശാലികള്‍ എന്ന് അധികമാരും ശ്രദ്ധിച്ചില്ല.
"എന്റെ ഒരു കയ്യിൽ ഒലിവു മരത്തിന്റെ കൊമ്പുണ്ട്; മറുകയ്യിൽ തോക്കും. എന്റെ കയ്യിൽനിന്നും ഒലിവിന്‍ കൊമ്പു താഴെ പോകാൻ അനുവദിക്കരുത്"

ഇതു പറഞ്ഞത് യാസര്‍ അരാഫത്താണ്. എന്നാല്‍, കാലം പോകെ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഒലിവിന്‍ കൊമ്പ് ഊര്‍ന്നുവീണു, തോക്കുകൾ തീതുപ്പിക്കൊണ്ടേയിരുന്നു. പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ ഇപ്പോഴും അതു തുടരുന്നു.

1972ലെ മ്യൂണിക്ക് ഒളിമ്പിക്സ്. ലോകസമാധാനത്തിന്റെ സന്ദേശം വിളിച്ചോതിയ കായികമേളയിൽ പങ്കെടുക്കാൻ ഇസ്രായേല്‍ താരങ്ങളും ജർമ്മനിയിലെത്തി. മത്സരം തുടങ്ങുന്നതിനു മുൻപ് ഏകദേശം പത്തോളം പലസ്തീൻ തീവ്രവാദികൾ ഇസ്രായേല്‍ താരങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തു. പലരും കൊല്ലപ്പെടുകയും മറ്റു പലര്‍ തടവിലാക്കപ്പെടുകയും ചെയ്തു. ബ്ലാക്ക്‌ സെപ്റ്റംബർ എന്ന് അറിയപ്പെടുന്ന ഈ ദിനത്തിനു പലസ്തീന്‍ ജനത വലിയ വില കൊടുക്കേണ്ടി വന്നു. പലസ്തീന്‍ ആവശ്യപ്പെട്ട സ്വതന്ത്ര മണ്ണ്' എന്ന ആവശ്യത്തിലുപരി ലോകത്താമാകമാനം അവര്‍ക്ക് തീവ്രവാദികളുടെ മുഖം വന്നു. ഈ സാഹചര്യം ഇസ്രായേൽ പരമാവധി മുതലാക്കുകയും ചെയ്തു.

പലസ്തീൻ യുവതലമുറയുടെ നേതാക്കളെ ഒന്നിനു പുറകെ ഒന്നായി മൊസാദ് വധിച്ചു. അവർക്കു തുറന്നു കിട്ടിയ അവസരം അവർ നന്നായി ഉപയോഗിച്ചു. അന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഗോർഡ മിർ പറഞ്ഞത്, 'നമ്മൾ തീവ്രവാദികളാകണം. അല്ലെങ്കിൽ നാളേക്ക് നമുക്ക് ഒരു നല്ലതില്ല' എന്നായിരുന്നു.

കില്ലിംഗ് മിഷനായ മൊസാദ് ഒരു തലമുറയുടെ നേതാക്കന്മാരെ മുഴുവൻ കൊന്നൊടുക്കി. നേതാക്കൾ ഇല്ലാതെ പലസ്തീന്‍ വിമോചന സമരം കരിന്തിരി കത്തി. ചോദ്യങ്ങൾ പലതും ബാക്കിയാണ്. പലസ്തീൻ നേതാക്കന്മാര്‍ പലരും വിദേശ സര്‍വ്വകലാശാലാ ബിരുദമുള്ളവരാണ്. ലോകനേതാക്കന്മാരുമായി ഇവര്‍ക്കെല്ലാം നേരിട്ടുള്ള ബന്ധവുമുണ്ട്.

ഒരു സംഭവം ഓര്‍മ്മിക്കുന്നു - ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്ന സമയം യാസർ അറാഫത്ത് ഇന്ത്യ സന്ദർശിച്ചു. അദ്ദേഹത്തിന്റെ വിശേഷണത്തില്‍ പറയാന്‍ ഒരു രാജ്യത്തിന്റെ പേരുണ്ടായിരുന്നില്ല, പലസ്തീന്‍ വിമോചന സമരനേതാവ് എന്ന മേല്‍വിലാസം മാത്രം!

ഇന്ദിരാഗാന്ധി അദ്ദേഹത്തെ എയർപോർട്ടിൽ ചെന്നു സ്വികരിക്കുമ്പോള്‍ പറഞ്ഞു "യാസർ, താങ്കള്‍ ഇന്ത്യയുടെ സഹോദരനാണ്, ഞാൻ താങ്കളുടെ സഹോദരിയും". ഇന്ത്യയുടെ പ്രതാപവും മാന്യതയും ഇന്ദിരയുടെ ഈ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.

പലസ്തീൻ ജനതയ്ക്ക് പല വേലികൾക്കും മതിലുകൾക്കും ഇടയില്‍ കുറച്ചു തുണ്ടുഭൂമികള്‍ വിട്ടുകൊടുത്തു. അതിന്റെ നടുവിലൂടെയും ടെൽ അവീവിൽ നിന്നും ജറുസലേമിലേക്ക് ഇസ്രായേലിന്റെ എഴുപതോളം കിലോമീറ്റർ റോഡ് കടന്നുപോകുന്നുണ്ട്‌. അതായത് ഈ ഭാഗങ്ങളില്‍ തങ്ങൾക്കു ലഭിച്ച ഭൂമിയിലേയ്ക്കു മാറണമെങ്കിൽ പലസ്തീന്‍ ജനതയ്ക്ക് ഇസ്രായേലിന്റെ അനുമതി വേണം.

സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യ മാറിയ സാഹചര്യത്തിൽ അവിടെയുള്ള ജൂതന്മാര്‍ കൂടി ഇസ്രായേലിലേക്കു വന്നു. ഏകദേശം മൂന്നു ലക്ഷത്തോളം ആളുകള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ വീണ്ടും പലസ്തീൻ പിടിച്ചെടുക്കാന്‍ ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (IDF) കടന്നുകയറി. ഈ കടന്നുകയറ്റം അപലപിക്കാൻ പോലും അമേരിക്ക തയ്യാറില്ല. ഇതു സംബന്ധിച്ച നിർദേശങ്ങൾ അല്ലെങ്കില്‍ അവർ കാണിക്കുന്ന ക്രൂരത ഐക്യരാഷ്ട്രസംഘടനയിൽ കൊണ്ടുവന്നാൽ അമേരിക്ക രണ്ടും കല്പിച്ചു വീറ്റോ ചെയ്യും.

"തുടരും"