മുസ്ലീങ്ങൾക്കു പ്രവേശനനിരോധനം, ട്രംപിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളുടെ സന്ദേശങ്ങൾ

ഐ എസ് ട്രംപിന്റെ നടപടിയോടു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചില അനുഭാവികൾ സോഷ്യൽ മീഡിയ വഴി പ്രതികരിക്കുകയും ഐ എസിനുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മുസ്ലീങ്ങൾക്കു പ്രവേശനനിരോധനം, ട്രംപിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളുടെ സന്ദേശങ്ങൾ

ഏഴ് മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നുമുള്ളവർക്കു അമേരിക്കയിലേയ്ക്കു പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ വിമർശിച്ച് ഇസ്ലാമിക് സ്റ്റേറ്റ്.

“നിങ്ങളുടെ തീരുമാനം കൊണ്ടു ഒരു പ്രയോജനവുമില്ല. അമേരിക്കയ്ക്കുള്ളിൽ നിന്നുതന്നെ ആക്രമണങ്ങൾ ഉണ്ടാകും, അമേരിക്കയിൽ ജനിച്ച, അമേരിക്കൻ മാതാപിതാക്കളുള്ള അമേരിക്കക്കാർ തന്നെ അതു ചെയ്യും,” ടെലഗ്രാം ആപ്പ് വഴി അയച്ച ഒരു സന്ദേശത്തിൽ ഒരു ഐ എസ് അനുഭാവി പറയുന്നു.

വടക്കൻ സിറിയയിലും ഇറാഖിലും മിലിറ്ററി പ്രഹരം നേരിടുന്ന ഐ എസ് ട്രംപിന്റെ നടപടിയോടു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചില അനുഭാവികൾ സോഷ്യൽ മീഡിയ വഴി പ്രതികരിക്കുകയും ഐ എസിനുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

“ട്രംപ് യഥാർഥത്തിൽ ചെയ്തതു അമേരിക്കൻ സർക്കാരുകൾ മുസ്ലീംങ്ങളെ എത്രത്തോളം വെറുക്കുന്നുണ്ടെന്ന സത്യം വെളിപ്പെടുത്തുകയാണു,” അബു മഗ്രെബി എന്നയാൾ ടെലഗ്രാമിൽ പറഞ്ഞു.

Read More >>