ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധമായി ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി

ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്‍സ്മാന്‍’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ് തരാനെ.

ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധമായി ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി

ടെഹറാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധമായി ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി.

ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്‍സ്മാന്‍’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ് തരാനെ.

ഇതൊരു സാംസ്‌കാരിക പരിപാടിയാണ് എന്നറിയാം. എങ്കില്‍ കൂടി ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് താന്‍ ബഹിഷ്‌ക്കരിക്കുകയാണെന്നും തരാനെ ട്വിറ്ററില്‍ കുറിച്ചു.

ഇറാനികള്‍ക്ക് വിസ അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാട് വംശീയ വിവേചനമാണ്. അതിനെതിരെയുള്ള പ്രതിഷേധങ്ങളും ശ്രദ്ധിക്കപ്പെടണം എന്നുള്ളതിനാലാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്.

മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിലേക്ക് വിസ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാന്‍, സിറിയ, സൊമാലിയ, ലിബിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധമാകുന്നത്.

Read More >>