വിവാദ കുടിയേറ്റ ഉത്തരവ്: അമേരിക്കക്കാര്‍ക്കു പ്രവേശനം നിഷേധിച്ച് ട്രംപിന് ഇറാന്റെ മറുപടി

ട്രംപിന്റെ വിവാദ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്നതാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. അക്രമങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ ഇതു കാരണമാകും. തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അമേരിക്ക നല്‍കിയ സംഭാവനയായേ ചരിത്രത്തില്‍ ഈ നടപടി വിലയിരുത്തപ്പെടൂ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിവാദ കുടിയേറ്റ ഉത്തരവ്: അമേരിക്കക്കാര്‍ക്കു പ്രവേശനം നിഷേധിച്ച് ട്രംപിന് ഇറാന്റെ മറുപടി

തെഹ്റാന്‍: ഏഴു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മറുപടിയുമായി ഇറാന്‍. മുസ്ലിം ജനതയ്ക്കു പ്രവേശനം തടഞ്ഞ അമേരിക്കയുടെ പൗരന്മാര്‍ക്ക് ഇറാനിലേക്കുള്ള വാതില്‍ കൊട്ടിയടച്ചാണ് അവര്‍ തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ട്രംപ് കുടിയേറ്റ വിഷയത്തില്‍ വിവാദ ഉത്തരവ് പുറത്തിറക്കിയത്. ഇറാഖ്, ഇറാന്‍, യമന്‍, ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ കിസ്ത്യാനികളായവര്‍ക്കു പ്രഥമ പരിഗണന നല്‍കുമെന്നും ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.


അതേസമയം, ട്രംപിന്റെ വിവാദ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്നതാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. അക്രമങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ ഇതു കാരണമാകും. തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അമേരിക്ക നല്‍കിയ സംഭാവനയായേ ചരിത്രത്തില്‍ ഈ നടപടി വിലയിരുത്തപ്പെടൂ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുമ്പും അമേരിക്കയുടെ ഇതര വിവാദ നിലപാടുകള്‍ക്കെതിരെ ഇറാന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അമേരിക്കന്‍-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ട്രംപ് തീരുമാനിച്ച സാഹചര്യത്തിലായിരുന്നു ഇത്. രാജ്യങ്ങള്‍ തമ്മില്‍ മതില്‍ തീര്‍ക്കേണ്ട കാലഘട്ടത്തിലല്ല നമ്മള്‍ ജീവിക്കുന്നത് എന്നായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനിയുടെ പ്രതികരണം.

Read More >>