ഇറാനില്‍ ബഹുനിലക്കെട്ടിടം തീ പിടിച്ചു തകര്‍ന്നു വീണു

അപകടത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം നടന്നു വരികയാണ്. സുരക്ഷാപ്രശ്നങ്ങളെ സംശയിക്കുന്നില്ലെന്നും, അപകടം മാത്രമാണ് എന്നുമാണു പ്രാഥമിക വിലയിരുത്തല്‍.

ഇറാനില്‍ ബഹുനിലക്കെട്ടിടം തീ പിടിച്ചു തകര്‍ന്നു വീണു

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ബഹുനിലക്കെട്ടിടം തീപിടിച്ചു തകര്‍ന്ന് 30ലധികം പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. പരുക്കേറ്റ ഇരുനൂറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം നടന്നു വരികയാണ്. സുരക്ഷാപ്രശ്നങ്ങളെ സംശയിക്കുന്നില്ലെന്നും, അപകടം മാത്രമാണ് എന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

പത്താം നിലയില്‍ ഉണ്ടായിരുന്ന ഒരു ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നിരുന്നുവെന്നും അതറിയാതെ ഒരു വ്യാപാരി ലൈറ്റ് തെളിക്കാനായി സ്വിച്ച് ഇട്ടതാണ് അപകടകാരണം എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സമീപത്തുള്ള കെട്ടിടങ്ങളില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും സുരക്ഷാമുന്‍കരുതല്‍ എന്ന നിലയില്‍ അടുത്തുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്.

ടെഹ്‌റാനിലെ വാണിജ്യ കേന്ദ്രമായ പതിനേഴുനില കെട്ടിടത്തിനാണു തീ പിടിച്ചത്. 1960 കളില്‍ നിര്‍മിച്ച ഈ കെട്ടിടം ഇറാനിലെ ആദ്യകാല കൂറ്റന്‍ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു.

Read More >>