സിനിമ സമരത്തിനെതിരെ കാടുപൂക്കുന്ന നേരം തിയറ്ററിലേയ്ക്ക്; സിനിമാ വര്‍ഷം തുടങ്ങുന്നത് സമാന്തര സിനിമയിലൂടെ

മലയാള സിനിമയുടെ ഈ വര്‍ഷം ആരംഭിക്കുന്നത് ഡോ. ബിജു സംവിധാനം ചെയ്യുന്ന മാവോയിസ്റ്റുകളെ കുറിച്ചുള്ള സിനിമ സര്‍ക്കാര്‍ തിയറ്ററുകളിലൂടെ ജനങ്ങളിലേയ്‌ക്കെത്തിച്ചാണ്. തിയേറ്റര്‍ ഉടമകള്‍ നടത്തുന്ന സമരത്തിനെതിരായ ജനാധിപത്യ സമരമാണ് ഇതെന്ന് ഡോ. ബിജു പറയുന്നു

സിനിമ സമരത്തിനെതിരെ കാടുപൂക്കുന്ന നേരം തിയറ്ററിലേയ്ക്ക്; സിനിമാ വര്‍ഷം തുടങ്ങുന്നത് സമാന്തര സിനിമയിലൂടെ

നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം ഇതുവരെ കഴിഞ്ഞിട്ടില്ല. തിയേറ്ററുകളില്‍ മലയാള ചിത്രങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന മലയാള സിനിമ സമരത്തെ കൂസാതെ ഡോക്ടര്‍ ബിജുവിന്റെ 'കാടു പൂക്കുന്ന നേരം' ഈ മാസം ആറിനു തിയേറ്ററുകളിലെത്തുകയാണ്. സര്‍ക്കാര്‍ തിയേറ്ററുകളടക്കം മുപ്പതോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. നിരവധി ദേശീയ-രാജ്യാന്തരദേശീയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെട്ടെ ചിത്രമായ 'കാട് പൂക്കുന്ന നേരം'. ഗോവ , തിരുവനന്തപുരം ചലച്ചിത്ര മേളകളിലും മികച്ച അഭിപ്രായം നേടിയിരുന്നു. സിനിമ സമരത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചു സംസാരിക്കുകയാണു ഡോ. ബിജു.

സമരം കാടു പൂക്കുന്ന നേരത്തിന് ഗുണം ചെയ്യും


ഈ സമരത്തിന്റെ സമയത്തു ഇത്തരം ഒരു സിനിമയ്ക്കു സ്‌പേസ് കിട്ടിയെന്നതു ഗുണകരമായ കാര്യമാണ്. സമരത്തിനെതിരായുള്ള ജനാധിപത്യപരമായ സമരമാണു സിനിമയുടെ റിലീസ്. എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കെതിരെയാണു രാഷ്ട്രീയം പറയുന്ന ചിത്രമാണ് കാടു പൂക്കുന്ന നേരം.

https://www.youtube.com/watch?v=WoRkBIF_vlY

പുറത്തു മറ്റു രാജ്യങ്ങളിലൊന്നും തിയേറ്ററുകള്‍ കമ്മീഷന്‍ ബേസിലൊന്നുമല്ല അല്ല വര്‍ക്കു ചെയ്യുന്നത്. അവിടെ എല്ലായിടത്തും റെന്റ് ബേസാണ്. നമ്മുടെ സിനിമകളാണെങ്കിലും ലണ്ടനില്‍ റീലീസ് ചെയ്യാന്‍ വേണ്ടി തിയേറ്ററുകള്‍ വാടകയ്‌ക്കെടുക്കുകയാണു പതിവ്. ആളുണ്ടെങ്കിലും ഇല്ലെങ്കിലും തിയേറ്ററുകാര്‍ക്കു നിശ്ചിത വാടക നല്‍കണം. ഇവിടുത്തെ തിയേറ്ററുകാരു മാത്രമാണ് ഒരു ഉത്പന്നത്തിന്റെ 50% ലാഭം വേണമെന്നു പറയുന്നത്. ഇതെവിടുത്ത ന്യായമാണ്. ഈ ഉത്പന്നമുണ്ടാക്കുന്നതില്‍ ഒരു പങ്കും അവര്‍ക്കില്ല. അതു പ്രദര്‍ശിപ്പിക്കുക എന്നതു മാത്രമാണ് അവര് ചെയ്യുന്നത്.

തിയേറ്റര്‍ സമരം അന്യായം


അവര്‍ക്കു ന്യായമായൊരു കമ്മീഷനൊ വാടകയൊ മാത്രമെ കൊടുക്കാന്‍ പാടുള്ളു. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കുന്ന സാധനങ്ങളുടെ പകുതി വില വേണമെന്നു സൂപ്പര്‍മാര്‍ക്കറ്റുകാര്‍ പറയുന്നതുപോലയല്ലെ ഇത്. ഒരു വ്യവസായം എന്ന രീതിയില്‍ സമരം മലയാള സിനിമയെ വളരെ കാര്യമായി ബാധിക്കും. നമ്മളെപ്പോലുള്ള ആര്‍ട്ട് സിനിമക്കാര്‍ക്കു അത്ര ബാധിച്ചില്ലെങ്കിലും കച്ചവട സിനിമയെ സമരം നന്നായി ബാധിക്കും. കലാമൂല്യമുള്ള സിനിമകള്‍ക്കു തിയേറ്ററുകള്‍ കിട്ടുന്നില്ല എന്ന പ്രശ്‌നം ഏറെക്കുറെ പരിഹരിച്ചിരുന്നു. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരിലൊന്നും കഴിഞ്ഞ വര്‍ഷം തിയേറ്ററുകള്‍ കിട്ടിയിരുന്നില്ല. ലെനിന്‍ രാജേന്ദ്രന്‍ മാറി വന്നതിനുശേഷമാണ് തിയേറ്റരുകള്‍ കിട്ടാന്‍ തുടങ്ങിയത്. കലാമൂല്യ സിനിമക്കു പ്രൈവറ്റ് തിയേറ്ററുകള്‍ കിട്ടില്ലല്ലോ. അതുകൊണ്ടു തന്നെ ഇത്തരം സിനിമകള്‍ക്കു സമരം ഒരു പ്രശ്‌നമല്ല.

ഫെസ്റ്റിവലില്‍ തിക്കിത്തിരക്കി സിനിമ കാണുന്നവര്‍ തിയേറ്ററിലെത്തുന്നില്ല


മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു സമാന്തര സിനിമ കൊണ്ടു വര്‍ഷം തുടങ്ങുക എന്നത്. ഇതുവരെ അങ്ങനെയുണ്ടാവാന്‍ സാധ്യതയില്ല. അതുതന്നെ കാടുപൂക്കുന്ന നേരത്തിനു ഗുണം ചെയ്യുമെന്നാണു ഞാന്‍ കരുതുന്നത്. മലായാള സിനിമയുടെ മാറുന്ന മുഖമായി ഇതിനെ കാണാം. സിനിമ സമരം കൊണ്ടു അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടാകട്ടെയെന്നാണു ഞാന്‍ കരുതുന്നത്. സിനിമയെന്നാല്‍ കച്ചവടം മാത്രമല്ല അത്യാവശ്യം കലയും കൂടി ഉള്ളതാണെന്നൊരു ബോധം പ്രേക്ഷകര്‍ക്കും തിയേറ്ററുകാര്‍ക്കും ഉണ്ടാകാന്‍ വേണ്ടി ഈ റീലിസ് സഹായിക്കും. മാത്രമല്ല, ചിത്രം ഫെസ്റ്റിവലില്‍ വരുമ്പോള്‍ വളരെ തിക്കിത്തിരക്കിയാണ് ആള്‍ക്കാര്‍ വരുന്നത്. ഗോവയിലായും കേരളത്തിലായും ഏറ്റവും കൂടുതല്‍ തിരക്കുണ്ടായ ചിത്രമാണിത്. ആ ഒരു പ്രേക്ഷക ശ്രദ്ധ തിയേറ്ററില്‍ വരുമ്പോള്‍ കൂടി കാണിക്കാന്‍ പ്രേക്ഷകര്‍ക്കു ബാധ്യതയുണ്ട്. ഫെസ്റ്റിവെലില്‍ ചിത്രം കാണാന്‍ തിരക്കു കൂട്ടുന്ന പ്രേക്ഷകരെന്താ തിയേറ്ററില്‍ വരാത്തതെന്നു നമ്മള്‍ ആലോചിക്കേണ്ടി വരും.

[caption id="" align="aligncenter" width="712"]Image may contain: 1 person, standing, beard, sunglasses and outdoor
ഡോ. ബിജും ക്യാമറമാൻ എംജെ രാധാകൃഷ്ണനും[/caption]

2017 ലെ പ്രതീക്ഷകള്‍


ഇപ്പോ സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രം (മലയാളമല്ല അത്) പൂര്‍ത്തിയായി. അതിന്റെ സൗണ്ട് മിക്‌സിംഗ് നടക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടു കൂടി തന്നെ മറ്റൊരു ചിത്രവും വരുന്നുണ്ട്. അതും മലയാളത്തിലല്ല. ഇനി വരുന്ന ഒന്നു രണ്ടു സിനിമകളെന്തായാലും മലയാളത്തിലല്ല. ഇന്ത്യക്കു പുറത്തുള്ള ഒരു രാജ്യവുമായി സഹകരിച്ചാണു രണ്ടാമത്തെ ചിത്രം ചെയ്യുന്നത്. ഇന്ത്യയും വേറെ രാജ്യവും തമ്മിലുള്ള കോ പ്രൊഡക്ഷനാണു ആ ചിത്രം. ബാക്കി വിവരങ്ങള്‍ പറയാറായിട്ടില്ല. സാങ്കേതിക വിഗദ്ധര്‍ മലയാളത്തില്‍ നിന്നുള്ളവരായിരിക്കും. ആര്‍ട്ടിസ്റ്റുകള്‍ ആ രാജ്യത്തു നിന്നുള്ളവരായിരിക്കും.

Image may contain: 2 people, people standing and outdoor

മലയാളത്തില്‍ ഞാനിപ്പോ ഏഴു സിനിമകള്‍ കഴിഞ്ഞു. അതില്‍ പല ഭാഷകളും വരുന്നുണ്ട്. എന്നാലും എന്റെ സിനിമകള്‍ക്കൊക്കെ കൂടുതല്‍ അംഗീകാരം കിട്ടിയതും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചതും നിരൂപകരെഴുതിയതുമൊക്കെ മറ്റു ഭാഷകളിലാണ്. മലയാളത്തില്ല. ഈ പറഞ്ഞതുപോലെ മൂന്നു നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കിലും എനിനക്കിതുവരെ സ്‌റ്റേറ്റ് അവാര്‍ഡു കിട്ടിയിട്ടില്ല. അപ്പൊ മൊത്തത്തില്‍ അക്കാദമിക്കായാലും പ്രേക്ഷ ശ്രദ്ധ കൊണ്ടായാലും ശ്രദ്ധിക്കപ്പെട്ടതു മലയാളത്തിനു പുറത്താണ്.

Image may contain: 2 people, text, outdoor and nature
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ 'കാടു പൂക്കുന്ന നേരം' നിര്‍മിക്കുന്നത്. റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍, ശബ്ദ മിശ്രണം പ്രമോദ് തോമസ്, എഡിറ്റിംഗ് കാര്‍ത്തിക് ജോഗേഷ്, സംഗീതം സന്തോഷ് ചന്ദ്രന്‍, ആര്‍ട്ട് ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് പട്ടണം ഷാ, കോസ്റ്റും അരവിന്ദ്, സ്റ്റില്‍സ് അരുണ്‍ പുനലൂര്‍, ഡിസൈന്‍സ് കോളിന്‍സ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ ശെല്‍വരാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഷിജിത് പുരുഷോത്തമന്‍.

Read More >>