ഇന്റര്‍നെറ്റ്‌ ടെലിഫണി ഉടന്‍ ഇന്ത്യയിലും

ഇന്റര്‍നെറ്റ് ടെലിഫണി നിലവില്‍ വരുന്നതോടെ ഫോണ്‍ നിരക്കുകളില്‍ ഗണ്യമായ കുറവുണ്ടാകും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റ്‌ ടെലിഫണി ഇന്ത്യയില്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ട്രായി അറിയിക്കുന്നു.

ഇന്റര്‍നെറ്റ്‌ ടെലിഫണി ഉടന്‍ ഇന്ത്യയിലും

ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ സാധാരണ ടെലിഫോണിലേക്ക് വിളിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ്‌ ടെലിഫണി ഉടന്‍ ഇന്ത്യയിലും ലഭ്യമാകുമെന്ന് ട്രായി അധ്യക്ഷന്‍ ആര്‍.എസ്.ശര്‍മ്മ അറിയിച്ചു.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഫോണില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ അതേ സംവിധാനങ്ങള്‍ ഉള്ള മറ്റൊന്നിലേക്കാണ് ഇപ്പോള്‍ വിളിക്കാന്‍ കഴിയുക.

ഉദ്ദാഹരണമായി സ്കൈപ്പ്, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷന്‍ സാധാരണ ഫോണുകളില്‍ ലഭ്യമല്ല. എന്നാല്‍ ഇന്റര്‍നെറ്റ്‌ ടെലിഫണി യാഥാര്‍ത്യമാകുന്നതോടെ ഇതും സാധ്യമാകും. കാള്‍ ചെയ്യുന്ന ആള്‍ക്ക് ഇന്റര്‍നെറ്റ്‌ സൗകര്യം ഉണ്ടാകണം എന്ന് മാത്രമേ ഉള്ളു, സ്വീകരിക്കുന്ന ഫോണില്‍ ഇന്റര്‍നെറ്റ്‌ വേണം എന്നില്ല. 

Read More >>