എംബസി ഷെൽട്ടറിൽ കുടുങ്ങി ഈ സ്ത്രീജീവിതങ്ങൾ; സൗദിയിൽ നിന്ന് നാട്ടിലെത്താൻ സർക്കാർ കനിയണം

നിരവധി സ്ത്രീകളാണ് മാസങ്ങളായി സൗദി എംബസി ഷെൽട്ടറിൽ കുടുങ്ങിക്കിടക്കുന്നത്. പലരുടേയും കയ്യിൽ പാസ്പോർട്ട് അടക്കമുള്ള രേഖകളും ഇല്ല.

എംബസി ഷെൽട്ടറിൽ കുടുങ്ങി ഈ സ്ത്രീജീവിതങ്ങൾ; സൗദിയിൽ നിന്ന് നാട്ടിലെത്താൻ സർക്കാർ കനിയണം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി സ്ത്രീകളാണ് നാട്ടിലെത്താൻ കഴിയാതെ സൗദിയിൽ കുടുങ്ങി കിടക്കുന്നത്. അഞ്ചും ആറും മാസമായി ഇവർ എംബസി ഷെൽട്ടറിൽ കഴിയുകയാണ്. ഗാർഹിക ജോലികൾക്കായി സൗദിയിലെത്തിയവരാണ് ഇവരിൽ അധികവും.

വീട്ടുജോലിക്കു നിന്നപ്പോൾ പതിവായി ദേഹോപ്രവമേൽക്കേണ്ടി വന്നെന്ന് ഇവർ പറയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാണു മിക്ക ദിവസങ്ങളിലും ജോലി ചെയ്തത്. മാസങ്ങൾ ജോലി ചെയ്തിട്ടും നിസാരമായ ശമ്പളമാണു പലർക്കും കിട്ടിയത്.  സഹിക്കാനാകാതെ വന്നപ്പോഴാണ് എംബസിയിൽ അഭയം തേടിയത്.


പാസ്പോർട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമില്ലെന്നു ചിലർ പറയുന്നു. എത്രയും പെട്ടെന്നു തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആറു വർഷത്തിലധികമായി നാട്ടിൽ പോകാൻ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്.

ഷെൽട്ടറിലുണ്ടായിരുന്ന രണ്ട് പേർ മാത്രമാണ് ഇതിനകം നാട്ടിലെത്തിയത്. പിഡിപിയുടെ പ്രവാസി സംഘടനയായ പിസിഎഫ് ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയായിരുന്നു അത്.  നാട്ടിലെത്തുന്നതിനു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെണമെന്ന് ഇവർ പറയുന്നു.

[video width="400" height="220" mp4="http://ml.naradanews.com/wp-content/uploads/2017/01/WhatsApp-Video-2017-01-09-at-4.20.45-PM.mp4"][/video]