സിസ്കോയ്ക്ക് 3700 കോടി രൂപയ്ക്കു തന്റെ കമ്പനി വിറ്റ ജ്യോതി ബൻസാലിനെ പരിചയപ്പെടാം

കമ്പനി 3.7 ബില്ല്യണ് വിറ്റെങ്കിലും കമ്പനിയുടെ 14 ശതമാനം ഓഹരിയും ബൻസാലിന് ഉണ്ട്. ഏകദേശം 14 ശതമാനത്തോളം

സിസ്കോയ്ക്ക് 3700 കോടി രൂപയ്ക്കു തന്റെ കമ്പനി വിറ്റ ജ്യോതി ബൻസാലിനെ പരിചയപ്പെടാം

ആപ്പ് ഡൈനാമിക് ഏറ്റെടുക്കാൻ തയ്യാറെടുത്ത് സിസ്കോ. 3.7 ബില്ല്യൺ ഡോളറിനാണ് സിസ്കോയ്ക്ക് കമ്പനി കൈമാറുന്നത്. ഇന്ത്യക്കാരനായ ജ്യോതി ബൻസാൽ 2008ലാണ് അപ്പ് ഡൈനാമിക്കെന്ന സോഫ്റ്റ്വെയർ കമ്പനി ആരംഭിച്ചത്.

കഴിഞ്ഞ ദിവസമാണ് കമ്പനി സിസ്കോയ്ക്കു കൈമാറുന്ന വിവരം ജ്യോതി പുറത്തുവിട്ടത്. ഡൽഹി ഐഐടിയിൽ നിന്നും ബിരുദം നേടിയ ശേഷം1999 ലാണ് ബൻസാൽ യുഎസിലെത്തിയത്. അന്ന് 200 ഡോളറാണ് ബൻസാലിന് പിതാവ് നൽകിയതെന്ന് ഫോബ്സിന്റെ ലേഖനം പറയുന്നു. സ്റ്റാർട്ട് അപ്പ് കമ്പനിയിലൂടെയാണ് ബൻസാൽ സംരംഭകനായത്. ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൻസാലിന് സംരംഭകർക്കുള്ള ഗ്രീൻ കാർഡ് ലഭിച്ചത്. പിന്നീട് വിവിധയിടങ്ങളിൽ തൊഴിൽ ചെയ്തതിനു ശേഷം അപ്പ് ഡൈനാമിക് എന്ന സോഫ്റ്റ്വെയർ നിർമ്മാണ കമ്പനി കെട്ടിപ്പടുക്കുകയായിരുന്നു.


കമ്പനി 3.7 ബില്ല്യണ് വിറ്റെങ്കിലും കമ്പനിയുടെ 14 ശതമാനം ഓഹരിയും ബൻസാലിന് ഉണ്ട്. ഏകദേശം 14 ശതമാനത്തോളംഇന്ത്യയിലെത്തി അച്ഛന്റെ കച്ചവടത്തിൽ സഹായിക്കാനാണ് ബൻസാലിന്റെ തീരുമാനം. കമ്പനി സിസ്കോയ്ക്ക് വിൽക്കുന്ന വിവരം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ബ്ലോഗ് പോസ്റ്റിലാണ് ബൻസാൽ ഇക്കാര്യം വ്യക്തമാക്കിയത്. കച്ചവടത്തിലും വാണിജ്യ രംഗത്തും പ്രശസ്തമായ ബൻസാൽ സമൂഹത്തിൽ നിന്നുള്ളയാളാണ് ജ്യോതി.

2005ൽ വിലി ടെക്നോളജിയിൽ ആർകിടെക്റ്റായാണ് ജ്യോതി ബൻസാൽ ജോലിക്കു ചേർന്നു. 2006ൽ കമ്പ്യൂട്ടർ അസോസിയേറ്റ്സ് എന്ന സ്ഥാപനം വിലി ടെക്നോളജി ഏറ്റെടുത്തു. രണ്ടു വർഷത്തിനുശേഷം ബൻസാൽ ആപ്പ് ഡൈനാമിക് എന്ന കമ്പനി സ്ഥാപിച്ച് വിലിയിൽ നിന്നും പുറത്തു പോരുകയായിരുന്നു.

കമ്പനി സ്ഥാപിച്ചതിനു ശേഷം ബൻസാലിന്റേത് അതിജീവനത്തിന്റെ ദിവസങ്ങളായിരുന്നു. നിക്ഷേപകരെ കണ്ടെത്തുന്നതായിരുന്നു ഏറ്റവും ദുർഘടമായ കാര്യം. ബൻസാൽ ബ്ലോഗിൽ കുറിച്ചു.

ആപ്പ് ഡൈനാമിക്കിൽ ഇന്ന് 900 ജോലിക്കാരുണ്ട്. സോഫ്റ്റ്വെയർ, മൊബൈൽ ആപ്പ്  എന്നിവയാണ് പ്രധാനമായും കമ്പനി നിർമ്മിക്കുന്നത്.

കമ്പനി സിസ്കോ ഏറ്റെടുത്തെങ്കിലും അപ്പ് ഡൈനാമിക് സിഇഒ സ്ഥാനത്ത് ഡേവിഡ് വാദ്വാനി തുടരും. 2015ന് ശേഷം ജ്യോതി ബൻസാൽ ചെയർന്മാൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. വാദ്വാനി നേരത്തെ അഡോബ്, ഒറാക്കിൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആപ്പ് ഡൈനാമിക് ഇനിമുതൽ സിസ്കോ സീനിയർ വൈസ് പ്രസിഡന്റായ റോവൻ ത്രോളോപ്പിന്റെ കീഴിലുള്ള സോഫ്റ്റ്വെയർ നിർമ്മാണ സ്ഥാപനമായിരിക്കുമെന്നു സിസ്ക്കോ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

സോഴ്സ് ഫയർ എന്ന സ്ഥാപനം 2013ൽ സിസ്കോ ഏറ്റെടുത്തിരുന്നു. 2.7 ബില്ലൺ രൂപയ്ക്കായിരുന്നു ഏറ്റെടുത്തത്.

സംരംഭകനാകുകയായിരുന്നു ലക്ഷ്യം. സോഫ്റ്റ്വെയർ രംഗത്തെ ജോലിയും അതിയായി ആഗ്രഹിച്ചിരുന്നു. കുറവുകളില്ലാത്ത ശില്പം നിർമ്മിക്കാനുപയോഗിക്കുന്ന മന്ത്രിക കളിമണ്ണുപോലെയാണ് പോലെയാണ് താനതിനെ കണക്കാക്കിയിരുന്നതെന്ന് ബൻസാൽ ബ്ലോഗിലെഴുതി

Read More >>