സല്‍മാന്റെയും ഷാരുഖിന്റെയും പ്രിയഗായകന്‍ കലോത്സവ വേദിയില്‍: മനം കവര്‍ന്ന് വൈഷ്ണവ് ഗിരീഷ്

സോണി ടിവിയുടെ ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2 താരമായ വൈഷ്ണവ് ഗിരീഷായിരുന്നു ലളിത ഗാന മത്സരത്തിലെ ശ്രദ്ധേയമായ സാന്നിധ്യം. സല്‍മാന്റെയും ഷാരുഖിന്റെയും ശ്രേയാഘോഷാലിന്റെയുമൊക്കെ പ്രിയ ഗായകന്‍ കലോത്സവ വേദിയെ ഇളക്കി മറിച്ചാണ് തൃശൂരിലേയ്ക്ക് വണ്ടി കയറിയത്.

സല്‍മാന്റെയും  ഷാരുഖിന്റെയും പ്രിയഗായകന്‍ കലോത്സവ വേദിയില്‍: മനം കവര്‍ന്ന് വൈഷ്ണവ് ഗിരീഷ്

സോണി ടിവിയുടെ ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2 താരമായ വൈഷ്ണവ് ഗിരിഷായിരുന്നു ലളിത ഗാന മത്സരത്തിലെ ശ്രദ്ധേയമായ സാന്നിധ്യം. സല്‍മാന്‍ഖാന്റെയും ഷാരുഖ്ഖാന്റെയും ശ്രേയാഘോഷാലിന്റെയുമൊക്കെ പ്രിയ ഗായകന്‍ കലോത്സവ വേദിയെ ഇളക്കി മറിച്ചാണ് തൃശൂരിലേയ്ക്ക് വണ്ടി കയറിയത്.

സൂര്യ സിംഗര്‍ സീസണ്‍ 2014 ല്‍ ഒന്നാം സ്ഥാനം നേടിയതോടെയാണ് വൈഷ്ണവിന്റെ രാശി തെളിഞ്ഞത്. പിന്നീടാണ് ഇന്ത്യന്‍ ഐഡോളിലേയ്ക്ക് ക്ഷണം. ദേശീയ തലത്തില്‍ വൈഷ്ണവ് പെട്ടെന്നു പ്രശസ്തനായി. ഷാരുഖ്ഖാനും സല്‍മാന്‍ഖാനും ശ്രേയാഘോഷാലുമൊക്കെ പരിചയക്കാരായി.
ശങ്കര്‍ മഹാദേവന്‍, വിശാല്‍ ശേഖര്‍, സലീം സുലൈമാന്‍, സുനീതി ചൗഹാന്‍, അമന്‍ മാലിക്, അര്‍മന്‍ മാലിക്, കെ. കെ. ചിന്മയി ശ്രീപാദ തുടങ്ങിയ മുന്‍ നിര ഗായികര്‍ക്കൊപ്പം പല തവണ പാടിയിട്ടുണ്ട് വൈഷ്ണവ്.

https://www.youtube.com/watch?v=kYw0-hBq-yA

ആദ്യമായാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം, മുദുസംഘഗാനത്തില്‍ എ ഗ്രേഡ്, ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡ്, ഗസലില്‍ എ ഗ്രേഡ് എന്നിവ നേടിയതിനു ശേഷമാണ് വൈഷ്ണവ് കലോത്സവ വേദി വിട്ടത്. ഗസല്‍ മത്സരത്തില്‍ മികച്ച മത്സരമായിരുന്നുവെന്നും അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും വൈഷ്ണവ് പറഞ്ഞു.

https://www.youtube.com/watch?v=KmR2QLsbrL8

കേരളത്തില്‍ എന്നെ ആരും തിരിച്ചറിയാറില്ല. എന്നാല്‍ കേരളത്തിനു പുറത്ത് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അവര്‍ ഗായകനെന്ന നിലയില്‍ എന്നെ പരിഗണിക്കുന്ന രീതി തന്നെ കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ടെന്നും വൈഷ്ണവ് നാരദാ ന്യൂസിനോടു പറഞ്ഞു.9-ാം ക്ലാസിലാണ് പഠിക്കുന്നത്. ദുബൈ, ഓസ്ട്രേലിയ, യുഎസ്എ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. കേരളത്തില്‍ ഷോ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അവസരങ്ങള്‍ ഇതു വരെ തേടിയെത്തിയിട്ടില്ലെന്നും വൈഷ്ണവ് നാരദാ ന്യൂസിനോടു പറഞ്ഞു.

https://www.youtube.com/watch?v=v1W0PgVm6Ws

നവമധ്യമങ്ങളിലൂടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. വൈഷ്ണവ് പറയുന്നു. വൈഷ്ണവിന്റെ മൂത്ത സഹോദരന്‍ കൃഷ്ണനുണ്ണി നല്ലൊരു ഗായകനാണ്. ജ്യേഷ്ഠനാണ് ഗുരുനാഥനും വഴികാട്ടിയുമെല്ലാം അമ്മ മിനി വി. കുമാര്‍ നാരദാ ന്യൂസിനോടു പറഞ്ഞു. അച്ഛന്‍ ഗിരിഷ് കുമാര്‍ കയ്പമംഗലത്തുള്ള കനറാ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. അമ്മ ഹൈക്കോര്‍ട്ടില്‍ വക്കീലാണ്.