കട്ടക്കില്‍ തിളങ്ങി ഇന്ത്യ

മധ്യനിര താരങ്ങളായ യുവരാജ്, ധോണി എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ 381 എന്ന കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു.

കട്ടക്കില്‍ തിളങ്ങി ഇന്ത്യ

ഇന്ത്യ ഉയര്‍ത്തിയ 382 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേരിടാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യന്‍ നിരയില്‍ രവിചന്ദ്ര അശ്വിന്‍ മൂന്ന് വിക്കറ്റും ജസ്പ്രീത് ബൂമ്ര രണ്ടും, ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

യുവരാജ് ഏകദിന ക്രിക്കറ്റിലെ പതിനാലാമത്തേയും ധോണി പത്താമത്തേയും സെഞ്ച്വറിയാണ് കട്ടക്കില്‍ നേടിയത്. ഏതാണ്ട് ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുവരാജ് ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്നത്. ക്രിക്കറ്റില്‍ ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരായ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനും യുവരാജ് ഇന്ന് അര്‍ഹനായി. 2008 ല്‍ രാജ്‌കോട്ടില്‍ ഇദ്ദേഹം തന്നെ നേടിയ 138 റണ്‍സായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ഉയര്‍ന്ന സ്‌കോര്‍.


മധ്യനിര താരങ്ങളായ യുവരാജ്, ധോണി എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ 381 എന്ന കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു. 150 റണ്‍സുമായി യുവരാജും 134 റണ്‍സുമായി ധോണിയും മികവ് പുലര്‍ത്തിയപ്പോള്‍ 50 ഓവറില്‍ ഇന്ത്യ ആറുവിക്കറ്റിന് 381 റണ്‍സ് നേടിയെടുത്തിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കേദാര്‍ ജാദവ്, പാണ്ഡ്യെ, ജഡേജ എന്നിവര്‍ സ്‌കോര്‍ 380 ലെത്തിച്ചു.

ഇംഗ്ലണ്ടിന് വേണ്ടി പത്തോവറില്‍ 60 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സ് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.

Read More >>