ഇന്ത്യയ്ക്കു രണ്ട് സമയമേഖലകൾ വേണമെന്ന് ഋഷി കപൂർ

വൈകുന്നേരം 5.30 ആയിട്ടുള്ളൂയെങ്കിലും ഇവിടെ ഇരുട്ടാണു. മുംബൈയിൽ ഈ സമയത്തു നല്ല സൂര്യപ്രകാശം ഉണ്ടാകും. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കൊൽക്കത്തയേക്കാൾ മുൻപ് തന്നെ അസ്തമയം ഉണ്ടാകും. അത് തൊഴിൽ സമയനഷ്ടം ഉണ്ടാക്കും,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കു രണ്ട് സമയമേഖലകൾ വേണമെന്ന് ഋഷി കപൂർ

ഇന്ത്യയ്ക്കു രണ്ട് സമയമേഖലകൾ വേണമെന്നു ബോളിവുഡ് സിനിമാതാരം ഋഷി കപൂർ. കൊൽക്കത്തയിൽ തന്റെ ആത്മകഥയായ ‘ഖുല്ലം ഖുല്ല: ഋഷി കപൂർ അൺസെൻസേഡ്’ എന്ന പുസ്തകത്തിനെക്കുറിച്ചുള്ള ചർച്ചകളുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വൈകുന്നേരം 5.30 ആയിട്ടുള്ളൂയെങ്കിലും ഇവിടെ ഇരുട്ടാണു. മുംബൈയിൽ ഈ സമയത്തു നല്ല സൂര്യപ്രകാശം ഉണ്ടാകും. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കൊൽക്കത്തയേക്കാൾ മുൻപ് തന്നെ അസ്തമയം ഉണ്ടാകും. അത് തൊഴിൽ സമയനഷ്ടം ഉണ്ടാക്കും,” അദ്ദേഹം പറഞ്ഞു.

തൊഴിൽ സമയം ലാഭിക്കാൻ രാജ്യത്ത് രണ്ട് സമയമേഖലകൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾക്കു മുൻപ് ജവഹർ ലാൽ നെഹ്രു പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ത്യയിൽ രണ്ട് സമയമേഖലകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ജനങ്ങൾക്കു വിദ്യാഭ്യാസം കുറവാണെന്ന കാരണം പറഞ്ഞ് അദ്ദേഹം ആ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാൽ 2017 ൽ എത്തി നിൽക്കുന്ന നമ്മൾക്കു രണ്ട് സമയമേഖകൾ നടപ്പാക്കാവുന്നതാണെന്നു ഋഷി കപൂർ പറഞ്ഞു.

Story by