തന്റെ മതം ഇന്ത്യയാണെന്ന് സല്‍മാന്‍ ഖാന്‍ കോടതിയില്‍

മുന്‍പ് പല കോടതികളിലും പറഞ്ഞ ഉത്തരം തന്നെയാണ് ഇപ്പോള്‍ സല്‍മാന്‍ ആവര്‍ത്തിച്ചതും.

തന്റെ മതം ഇന്ത്യയാണെന്ന് സല്‍മാന്‍ ഖാന്‍ കോടതിയില്‍

താങ്കളുടെ മതം ഏതാണെന്ന് കോടതി ചോദിച്ചപ്പോള്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനിന്റെ മറുപടി അപ്രതീക്ഷിതമായിരുന്നു.

താന്‍ ഒരു ഹിന്ദുവാണ്, മുസല്‍മാനാണ്, ക്രൈസ്തവനുമാണ് ഇതെല്ലാം ചേര്‍ന്ന ഇന്ത്യയാണ് തന്റെ മതം എന്നായിരുന്നു താരത്തിന്റെ മറുപടി.

മുന്‍പ് പല കോടതികളിലും പറഞ്ഞ ഉത്തരം തന്നെയാണ് ഇപ്പോള്‍ സല്‍മാന്‍ ആവര്‍ത്തിച്ചതും. താന്‍ നിരപരാധിയാണ് എന്ന പ്രസ്താവനയാണ് ഇപ്പോഴും താരം കോടതിയ്ക്ക് മുന്‍പാകെ ബോധിപ്പിച്ചത്.

സെയ്ഫ് അലി ഖാൻ, തബു, സോനാലി ബെന്ദ്രേ, നീലം എന്നിവർക്കൊപ്പമാണു സൽമാൻ മൊഴി നൽകാനെത്തിയത്.

മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. മറ്റൊരു കേസിൽ വിചാരണ നടന്നു വരുന്നു.

Read More >>