കേരളാ പൊലീസിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാന്‍ സുരേഷ്‌രാജ് പുരോഹിതിന് ഇനി കഴിയില്ല; കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ മടക്കം

കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കാണ് പൊലീസ് ആസ്ഥാനത്തെ ഐജിയായിരുന്ന സുരേഷ്‌രാജ് പുരോഹിതിന്റെ മടക്കം. പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നത് തടഞ്ഞതും, പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് പൊലീസ് വാഹനം ഓടിപ്പിച്ചതും പുരോഹിതിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ ഇടയാക്കിയിരുന്നു.

കേരളാ പൊലീസിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാന്‍ സുരേഷ്‌രാജ് പുരോഹിതിന് ഇനി കഴിയില്ല; കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ മടക്കം

കേരളാ പൊലീസില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുമെന്ന് വെല്ലുവിളിച്ച ഐജി സുരേഷ്‌രാജ് പുരോഹിത് പിന്‍വാങ്ങി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കാണ് പൊലീസ് ആസ്ഥാനത്തെ ഐജിയായിരുന്ന സുരേഷ്‌രാജ് പുരോഹിതിന്റെ മടക്കം. അര്‍ദ്ധ സൈനിക വിഭാഗമായ സശസ്ത്ര സീമാ ബെല്ലില്‍ ഐജിയായി സുരേഷ് പരാജ് പുരോഹിതിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് ലഭിച്ചത്.

ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായാണ് സുരേഷ്‌രാജ് പുരോഹിതിന്റെ നിയമനം. പൊലീസ് തലപ്പത്ത് അടുത്തിടെ കാര്യമായ അഴിച്ചുപണി നടത്തിയിരുന്നെങ്കിലും സുരേഷ് രാജ് പുരോഹിതിനെ മാത്രം മാറ്റിയിരുന്നില്ല. കേരളപൊലീസില്‍ സംഘപരിവാര്‍ അനുയായികള്‍ കൂടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സുരേഷ് രാജ് പുരോഹിതിന്റെ മടക്കം.


ആര്‍എസ്എസ് അജണ്ട നടപ്പാക്കുമെന്ന പ്രഖ്യാപിച്ച സുരേഷ്‌രാജ് പുരോഹിതിന്റെ നടപടി നേരത്തെ വിവിദാങ്ങള്‍ക്കിടയാക്കിയിരുന്നു. പൊലീസ് ആസ്ഥാനത്ത് നടപ്പാക്കുന്ന പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ പരസ്യ നിലപാടെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയായിരുന്നു സുരേഷ്‌രാജ് പുരോഹിതിന്റെ വെല്ലുവിളി. സംഘപരിവാറുമായി സുരേഷ്‌ രാജ് പുരോഹിതിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് ഇടത് പൊലീസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

പൊലീസ് അക്കാദമി ഡയറക്ടറായിരിക്കെ ട്രെയിനികള്‍ക്ക് ബീഫ് വിളമ്പുന്നത് സുരേഷ്‌രാജ് ഇടപെട്ടു തടഞ്ഞതും വിവാദമായിരുന്നു. രണ്ട് വര്‍ഷത്തോളം കാന്റീനില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പുന്നത് അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പിണറായി മന്ത്രിസഭ അധികാരമേറ്റതിന് ശേഷമാണ് പൊലീസ് ആസ്ഥാനത്തേയ്ക്ക് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.

സംഘപരിവാര്‍ താത്പര്യത്തിനനുസരിച്ചു സുരേഷ് രാജ് പുരോഹിത് സിഐമാരുടെ സ്ഥലം മാറ്റത്തില്‍ ഇടപെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് പൊലീസിന്റെ ഔദ്യോഗിക വാഹനം ഓടിപ്പിച്ചതും വിവാദമായിരുന്നു.

Read More >>