രോഹിത് വെമുലയുടെ മരണം; അന്വേഷണ റിപ്പോര്‍ട്ടിനുള്ള അപേക്ഷ നിരസിച്ച് കേന്ദ്രം

റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അതിനാല്‍ നല്‍കാനാവില്ലെന്നുമായിരുന്നു മന്ത്രാലയത്തിന്റെ വാദം. രോഹിത്തിന്റെ മരണത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മാനവ വിഭവശേഷി മന്ത്രാലയം ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. റിട്ട. ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാലയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്.

രോഹിത് വെമുലയുടെ മരണം; അന്വേഷണ റിപ്പോര്‍ട്ടിനുള്ള അപേക്ഷ നിരസിച്ച് കേന്ദ്രം

രോഹിത് വെമുലയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന അപേക്ഷ നിരസിച്ച് കേന്ദ്രംരോഹിത് വെമുലയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ നിഷേധിച്ച് കേന്ദ്രം. കേന്ദ്ര മാനവ വിഭവേ ശേഷി മന്ത്രാലയമാണ് റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് അറിയിച്ചത്. രോഹിത്തിന്റെ മരണവുമായി ബന്ധപ്പെട്ട പബ്ലിക് പാനല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് അപേക്ഷ സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അതിനാല്‍ നല്‍കാനാവില്ലെന്നുമായിരുന്നു മന്ത്രാലയത്തിന്റെ വാദം. രോഹിത്തിന്റെ മരണത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മാനവ വിഭവശേഷി മന്ത്രാലയം ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. റിട്ട. ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാലയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്.

തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിച്ചു മൂന്നുമാസത്തിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു. രോഹിത്തിന്റെ മരണത്തില്‍ ഹൈദ്രാബാദ് സര്‍വ്വകലാശാല അധികൃതരെ വെള്ളപൂശുന്ന പരാമര്‍ശങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. രോഹിത് ദളിതനല്ലെന്നും ആത്മഹത്യക്കു കാരണം വ്യക്തിപരമായ കാരണങ്ങളാണെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തലെന്നുമായിരുന്നു മാധ്യമവാര്‍ത്തകള്‍.

മരണത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ നിരപരാധികളാണെന്നും ഏതെങ്കിലുംവിധത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ അവരില്‍നിന്നും രോഹിത്തിനു മേല്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2016 ജനുവരി 17നായിരുന്നു ഹൈദ്രാബാദ് സര്‍വ്വകലാശാല പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്.

ആഗസ്റ്റ് മൂന്നിനു നടന്ന യാക്കൂബ് മേമന്‍ അനുസ്മരണം, ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന 'മുസഫര്‍ നഗര്‍ അബീ ബാക്കീ ഹേ' എന്ന ഡോക്യമെന്ററി പ്രദര്‍ശനത്തിനു നേരെ നടന്ന എബിവിപി ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം എന്നിവയുടെ പശ്ചാത്തലത്തില്‍ രോഹിത് വെമുല അടക്കമുള്ള എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരായി എബിവിപി നേതാക്കള്‍ രാജ്യദ്രോഹ പ്രവര്‍ത്തനം ആരോപിച്ച് കേന്ദ്രമന്ത്രി ദത്താത്രേയക്കു പരാതി നല്‍കുകയായിരുന്നു.

ഈ പരാതി മുന്‍ കേന്ദ്ര മാനവ വിഭവേശേഷി മന്ത്രി സ്മൃതി ഇറാനിക്കും അവിടുന്ന് വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനും കൈമാറുകയും ചെയ്തു. ഇതോടെ രോഹിത് വെമുല അടക്കമുള്ള നാലു വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാലയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നു ജനുവരി 17നു രോഹിത് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്നീട് വിവാദമായിരുന്നു.

Read More >>